»   » കേരള ടുഡേയിലൂടെ ഇട്ടി ആചാര്യ മലയാളത്തിലേക്ക്

കേരള ടുഡേയിലൂടെ ഇട്ടി ആചാര്യ മലയാളത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

പഴയകാല നടിമാരുടെയും പുതുമുഖങ്ങളുടെയും തെന്നിന്ത്യ താരങ്ങളുടെയും കാലമാണ് ഇപ്പോള്‍ മലയാള സിനിമയില്‍. മലയാളത്തില്‍ അവസരങ്ങള്‍ അധികവും ലഭിക്കുന്നത് പുതുമുഖങ്ങള്‍ക്കും തെലുങ്ക്, തമിഴ് കന്നട, ബോളിവുഡ് നടിമാര്‍ക്കുമാണ്. അതുകൊണ്ടെന്തായി കാവ്യ മാധവന്‍, മീരാ ജാസ്മിന്‍, ഭാവന തുടങ്ങിയ നടിമാര്‍ക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ എന്ന കണക്കിലേക്ക് പോയി.

മഖ്ബൂള്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രത്തിലും നായിക പുറത്തു നിന്നാണ്. നവാഗതനായ കപില്‍ സംവിധാനം ചെയ്യുന്ന 'കേരള ടുഡേ' എന്ന ചിത്രത്തിലൂടെ കന്നട നടിയായ ഇട്ടി ആചാര്യയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

Iti Acharya

നിഷ്‌കളങ്കനായ ഒരു ആദിവാസി യുവാവിന്റെ കഥയാണ് കേരള ടുഡേ. യാദൃശ്ചികമായി ഇയാള്‍ തൃശ്ശൂര്‍ അധോലോക സംഘത്തില്‍ അകപ്പെട്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവിവാകസങ്ങളുമാണ് കഥയ്ക്കാധാരം. ബ്രഹ്മ ക്രിയേഷന്‍സിന്റെ ബാനറില്‍ സുജീഷ് കല്ലുപാലം, എഎസ് മിഥുന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കെആര്‍ രാധാകൃഷ്ണന്റേതാണ് തിരക്കഥ. കലാഭവന്‍ മണി, ശ്രീജിത്ത് രവി, സുനില്‍ സുഖത, ചെമ്പില്‍ അശോകന്‍, ഗീതാ വിജയന്, വസന്ത ഉണ്ണി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജീവ് നാവകത്തിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഷൈനാണ്.

English summary
Kannada actress Iti Acharya debut in Malayalam Movie Kerala Today, Staring Maqbool Salman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam