»   » അവരുടെ രാവുകളില്‍ വിനയ് ഫോര്‍ട്ടിന്റെ കാമുകിയായി കന്നട നടി മിലാന

അവരുടെ രാവുകളില്‍ വിനയ് ഫോര്‍ട്ടിന്റെ കാമുകിയായി കന്നട നടി മിലാന

Posted By:
Subscribe to Filmibeat Malayalam

ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അവരുടെ രാവുകള്‍. ആലിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണി റോസ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കും. എന്നാല്‍ ഹണി റോസിനൊപ്പം ചിത്രത്തില്‍ മറ്റൊരു നടി കൂടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കന്നട നടിയായ മിലാന പൗര്‍ണമി. നം ദുനിയ നം സ്റ്റൈല്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി എത്തിയ മിലാന കന്നടയില്‍ ആറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ വിനയ് ഫോര്‍ട്ടിന്റെ കാമുകിയുടെ വേഷത്തിലാണ് മിലാന മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മേഘ്‌ന എന്ന കോള്‍ സെന്റര്‍ ജീവനകാരിയുടെ വേഷമാണ് മിലാന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

milana

ഇത്തരത്തില്‍ ഒരു വേഷം തന്റെ കരിയറില്‍ ആദ്യമായാണെന്ന് നടി മിലാന പറയുന്നു. വളരെ പ്രാധാന്യമുള്ള ഒരു റോള്‍ തന്നെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നത്. ഇതുപോലുള്ള വേഷങ്ങള്‍ കന്നടയില്‍ കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ മലയാളത്തില്‍ സത്രീകള്‍ക്ക് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ കൂടുതലാണെന്നും മിലാന പറയുന്നു.

ഭാഷയാണ് ഒരു പ്രശ്‌നമായി തോന്നിയിരുന്നത്. എന്നാല്‍ ടീമിന്റെ എല്ലാ പിന്തുണയും തനിക്കുണ്ടായിരുന്നുവെന്ന് നടി മിലാന പറയുന്നു. നേരത്തെ മലയാളത്തില്‍ പരസ്യ ചിത്രങ്ങളില്‍ മിലാന അഭിനയിച്ചിരുന്നു.

English summary
The actress plays Meghana, a call centre employee and the love interest of Vinay Forrt's character in the movie that also has Unni Mukundan and Asif Ali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam