»   » ഭാവനയ്ക്ക് സമ്മാനമായി ഉടവാള്‍ നല്‍കി നിര്‍മ്മാതാവ്

ഭാവനയ്ക്ക് സമ്മാനമായി ഉടവാള്‍ നല്‍കി നിര്‍മ്മാതാവ്

Written By:
Subscribe to Filmibeat Malayalam

മലയാളത്തിനു പുറമെ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ അഭിനയിച്ചിട്ടുളള നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തിലെ മുന്‍നിര നടിമാരിലൊരാളായി മാറിയിരുന്നു. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നടി സ്ഥിരസാന്നിധ്യമായി മാറിയിരുന്നു.

ഏറെ വര്‍ഷമായി സിനിമാരംഗത്തുളള ഭാവനയുടെ വിവാഹം ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു നടന്നത്. കന്നഡ നിര്‍മ്മാതാവ് നവീനായിരുന്നു ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ ശേഷം ബാംഗ്ലൂരിലേക്ക് പോയ നടി തുടര്‍ന്നും അഭിനയരംഗത്തുണ്ടാവുമെന്ന് അറിയിച്ചിരുന്നു.

actress bhavana

വിവാഹശേഷം ഭാവനയുടേതായി പുറത്തിറങ്ങിയത് തഗരു എന്ന കന്നഡ ചിത്രമാണ്. ചിത്രം കര്‍ണാടകയില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഭാവനയ്ക്ക് ഒരു സമ്മാനം നല്‍കുകയുണ്ടായി. ചിത്രത്തിന്റെ വിജയാഘോഷ വേളയില്‍ നിര്‍മ്മാതാവ് കെ.പി.ശ്രീകാന്ത് നടിക്ക് വെള്ളി കൊണ്ടുളള ഉടവാള്‍ സമ്മാനമായി നല്‍കി.

bhavana

വിജയസൂചകമായി ഉടവാള്‍ സമ്മാനിക്കുന്നത് കര്‍ണാടകയിലെ ഒരു ആചാരമാണ്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറാണ് ചിത്രത്തില്‍ ഭാവനയുടെ നായകന്‍. പുനീത് രാജ് കുമാറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന 'ജാക്കി' ഒരുക്കിയ സൂരിയാണ് തഗരു സംവിധാനം ചെയ്തിരിക്കുന്നത്.

ആക്ഷേപ ഹാസ്യമാക്കി, മടിയന്മാരുടെ പുകവലി കഥയുമായി തീവണ്ടി! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ കിടുക്കി!

ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു, നായകന്‍ നിവിന്‍ പോളി

English summary
kannada producer gives udaval gift to bhavana at film success celebration

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam