twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭക്ഷണത്തിന് വേണ്ടി ജീവിക്കുന്നവര്‍ അറിയാന്‍ ഫുഡ് ഇന്‍സ്‌പെക്ടറുടെ സാഹസിക പോരാട്ടങ്ങള്‍ സിനിമയാവുന്നു

    By Teresa John
    |

    കേരളത്തിലെ ആളുകള്‍ ജീവിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുന്ന ഉത്തരം ഭക്ഷണം കഴിക്കാന്‍ എന്നായിരിക്കും. വ്യത്യസ്ത രുചികള്‍ തേടി നടക്കുന്നവരില്‍ മലയാളികളെ പിന്നിലാക്കാന്‍ ആരുമുണ്ടാവില്ല. എന്നാല്‍ അത്തരക്കാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ് ഭക്ഷ്യവിഷബാധ.

    നാദിര്‍ഷയെ ഭീഷണിപ്പെടുത്തിയ ഫോണ്‍ കോളില്‍ പറഞ്ഞത് പ്രമുഖ താരങ്ങളുടെ പേര്!ചിത്രീകരണം വരെ തടസ്സപ്പെടുംനാദിര്‍ഷയെ ഭീഷണിപ്പെടുത്തിയ ഫോണ്‍ കോളില്‍ പറഞ്ഞത് പ്രമുഖ താരങ്ങളുടെ പേര്!ചിത്രീകരണം വരെ തടസ്സപ്പെടും

    ഇന്ന് നിരവധി പോരാട്ടങ്ങള്‍ അതിനെതിരെ നടക്കുന്നുണ്ടെങ്കിലും ഭക്ഷണക്കാര്യത്തില്‍ വിട്ട് വീഴ്ചയ്ക്ക് ആരും തയ്യാറാവുകയില്ല. അത്തരത്തില്‍ വലിയൊരു വിപത്തായി മാറി കൊണ്ടിരിക്കുന്ന ഭക്ഷ്യവിഷത്തിനെതിരെ പൊരുതുന്ന സാധാരണക്കാരനായ ഒരു ഫുഡ് ഇന്‍സ്പക്ടറുടെ ജീവിതം പറയുന്ന കഥയുമായി പുതിയൊരു സിനിമ വരാന്‍ പോവുകയാണ്. സംവിധായകന്‍ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    വരൂ, ഇരിക്കൂ, കഴിക്കാം

    വരൂ, ഇരിക്കൂ, കഴിക്കാം

    കേരളത്തിന്റെ ഭക്ഷ്യ സംസ്‌കാരത്തിന്റെ രുചിഭേദങ്ങള്‍ പ്രമേയമായി നിര്‍മ്മിക്കാനൊരുങ്ങുന്ന ചിത്രമാണ് വരൂ, ഇരിക്കൂ, കഴിക്കാം. ദിനേശ് പളളത്ത് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന്‍ താമരക്കുളവുമാണ്.

    കണ്ണന്‍ താമരക്കുളത്തിന്റെ സിനിമ

    കണ്ണന്‍ താമരക്കുളത്തിന്റെ സിനിമ

    ജയറാമിനെ നായകനാക്കിയാണ് കണ്ണന്‍ താമരക്കുളം സിനിമകള്‍ ചെയ്തിരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചയാന്‍സ് എന്ന ചിത്രങ്ങളാണ് മുമ്പ് കണ്ണന്‍ താമരക്കുളം മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നത്.

    ആടുപുലിയാട്ടത്തിന് ശേഷം ഒന്നിക്കുന്നു

    ആടുപുലിയാട്ടത്തിന് ശേഷം ഒന്നിക്കുന്നു

    ആടുപുലിയാട്ടം എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ കണ്ണന്‍ താമരക്കുളവും തിരക്കഥാകൃത്ത് ദിനേശ് പളളത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ആടുപുലിയാട്ടത്തിന്റെ ചിത്രീകരണത്തിനിടെ പൂര്‍ത്തിയാക്കിയ കഥായാണ് പുതിയ ചിത്രത്തിന്റെത്.

     കുടുംബ പശ്ചാതലത്തില്‍

    കുടുംബ പശ്ചാതലത്തില്‍

    സിനിമയുടെ ക്ലൈമാക്‌സു വരെ നീളുന്ന സസ്‌പെന്‍സിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. സമകാലിക സ്വഭാവവുമുളള ഇതിവൃത്തമാണ് ചിത്രത്തില്‍. സിനിമയുടെ കഥ പുരോഗമിക്കുന്നത് കുടുംബ പശ്ചാത്തലത്തിലാണ്.

     സാമൂഹിക പ്രസക്തി സിനിമയിലുടെ

    സാമൂഹിക പ്രസക്തി സിനിമയിലുടെ

    ഭക്ഷണത്തിന് വേണ്ടി ജീവിക്കുന്ന സമുഹത്തില്‍ കാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണം ആ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തന്നെയാണ്. പച്ചക്കറികളും മുട്ടയുമടക്കം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്ലാസ്റ്റിക്ക് ഉല്‍പന്നമായിട്ടാണ് വിപണിയിലെത്തുന്നത്.

     അതിന് പിന്നിലെ ചതി പുറത്ത് വരുന്നു

    അതിന് പിന്നിലെ ചതി പുറത്ത് വരുന്നു

    വഞ്ചിക്കപ്പടുന്ന സമുഹവും. അതിനു പിന്നിലെ ആഗോള താല്പര്യങ്ങളും ചതിയും ചിത്രത്തിന്റെ പ്രമേയമായി മാറുന്നുണ്ട്. അവയ്‌ക്കെതിരെ പോരാടനെത്തുന്നത് ഫുഡ് ഇന്‍സ്പക്ടറാണ്.

    തിരക്കഥയുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി

    തിരക്കഥയുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി

    സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടി കേരളത്തിന്റെ രുചിഭേദങ്ങളും ഭക്ഷണ ശീലങ്ങളും അടുത്തറിയാന്‍ സംവിധായകന്‍ കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ തനതു നാട്ടുരുചികള്‍ തേടി യാത്രയിലായിരുന്നു.

    രുചിക്കൂട്ടിന്റെ രഹസ്യങ്ങള്‍ക്കപ്പുറം

    രുചിക്കൂട്ടിന്റെ രഹസ്യങ്ങള്‍ക്കപ്പുറം

    ഭക്ഷണസംസ്‌കാരത്തിന്റെ കാലിക പ്രസക്തി അതിഥിദേവോ ഭവഃ ഏന്ന ആപ്തവാക്യത്തിന്റെ അന്തസത്തയിലാണെന്നാണ് സംവിധായകന്‍ പറയുന്നത്.

    പ്രമുഖ താരങ്ങള്‍

    പ്രമുഖ താരങ്ങള്‍

    ചിത്രത്തില്‍ പ്രമുഖ താരങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കണ്ണന്റെ മറ്റു ചിത്രങ്ങള്‍ പോലെ തന്നെ ചിരിയും സസ്പന്‍സും ആക്ഷനും ഒപ്പം, സാമൂഹിക പ്രധാന്യവും ചിത്രത്തിനുണ്ടെന്നാണ് തിരക്കഥാകൃത്ത് ദിനേശ് പളളത്ത് പറയുന്നത്.

    English summary
    Kannan Thamarakkulam's New Movie Comming soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X