»   » റെഡ് വൈന്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്‌

റെഡ് വൈന്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്‌

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവര്‍ ആദ്യമായി ഒന്നിച്ച റെഡ് വൈന്‍ എന്ന ചിത്രത്തിന് പ്രദര്‍ശനവിലക്ക്. ചിത്രത്തിന്റെ കഥാമോഷണത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശി നൗഫല്‍ ബ്ലാത്തൂരിന്റെ ഹര്‍ജി പരിഗണിച്ച് കണ്ണൂര്‍ ജില്ലാ കോടതിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞത്. തിരക്കഥാകൃത്ത് മാമന്‍ കെ.രാജന്‍, സംവിധായകന്‍ സലാം ബാപ്പു, നിര്‍മാതാവ് എ.എസ്.ഗിരീഷ്‌ലാല്‍ എന്നിവരെ കക്ഷിചേര്‍ത്താണ് നൗഫല്‍ കേസ് ഫയല്‍ ചെയ്തത്.

റെഡ് വൈന്‍ കഥ മോഷ്ടിച്ചെന്ന പരാതിയെക്കുറിച്ച് വണ്‍ ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൗഫല്‍ ബ്ലാത്തൂര്‍ എന്ന യുവതിരക്കഥാകൃത്ത് ഈ സിനിമയുടെ കഥ ആദ്യമായി പറഞ്ഞത് മാമന്‍.കെ.രാജന്റെ അടുത്തായിരുന്നു. എന്നാല്‍ കഥ കേട്ട മാമന്‍ ഇതുകൊള്ളില്ലെന്ന് പറഞ്ഞ് നൗഫലിനെ തിരിച്ചയച്ചത്രെ. എന്നാല്‍ മാസങ്ങള്‍ക്കു ശേഷം നൗഫല്‍ സിനിമാവാരികയില്‍ നിന്നാണ് തന്റെ കഥ വച്ച് സലാംബാപ്പു സിനിമ ചെയ്യുന്നകാര്യം അറിഞ്ഞത്. തുടര്‍ന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

സംവിധായകന്‍ രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം നൗഫല്‍ ഫെഫ്കയില്‍ പരാതി നല്‍കി. തുടര്‍ന്ന് സംവിധായകനും നിര്‍മാതാവും നൗഫലിനെ സമീപിച്ച് കഥയുടെ ക്രെഡിറ്റ് തരാമെന്നു പറഞ്ഞു. അങ്ങനെ ഒതുക്കി തീര്‍ത്തെങ്കിലും പിന്നീട് പരസ്യത്തിലൊന്നും നൗഫലിന്റെ പേര് ഉപയോഗിച്ചില്ല. കഥയും തിരക്കഥയും സംഭാഷണവുമെല്ലാം മാമന്‍ കെ. രാജന്റെ പേരില്‍ തന്നെയായിരുന്നു. ഇതേതുടര്‍ന്നാണ് നൗഫല്‍ കോടതിയെ സമീപിച്ചതും പുതിയ വിധി നേടിയതും. ഇനി നൗഫലുമായുള്ള പ്രശ്‌നം തീര്‍ത്തശേഷമേ സിനിമ തിയറ്ററില്‍ എത്തുകയള്ളൂ. ഈമാസം 21ന് ആയിരുന്നു ചിത്രം തിയറ്ററില്‍ എത്തേണ്ടിയിരുന്നത്.

ശക്തമായ കഥയാണ് റെഡ് വൈന്റേത്. സ്വന്തം അനുഭവത്തില്‍ നിന്നാണത്രെ നൗഫല്‍ ഈ കഥ എഴുതിയത്. ഒട്ടേറെ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുള്ള നൗഫല്‍ എഴുതിയതില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഇല്ലാതെയാണ് സിനിമ ചെയ്തിരിയ്ക്കുന്നതെന്നും നൗഫല്‍ പരാതിപ്പെടുന്നുണ്ട്. കഥാ മോഷണവുംകോടതി കയറ്റവും മലയാള സിനിമയില്‍ ആദ്യമായല്ല. കഴിഞ്ഞ മാസമാണ് ശ്രീനിവാസന്‍ കൊയിലാണ്ടി കോടതിയില്‍ നിന്ന് ജാമ്യമെടുത്തത്.

Red Wine

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ കഥ ആദ്യമായി എഴുതിയത് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എന്ന കവിയായിരുന്നു. അദ്ദേഹം ആ കഥ ശ്രീനിവാസന് വായിക്കാന്‍ കൊടുത്തു. പിന്നീട് അറിഞ്ഞത് ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹനന്‍ സംവിധാനം ചെയ്യുന്ന സിനിമയായി എന്നാണ് പരാതി. തുടര്‍ന്നാണ് സത്യചന്ദ്രന്‍ കോടതിയെ സമീപിച്ചത്. അടുത്തിടെ റിലീസ് ആയ മോഹന്‍ലാല്‍ ചിത്രമായ കര്‍മ്മയോദ്ധയും കഥാമോഷണത്തിന്റെ പേരില്‍ കോടതി കയറിയിരുന്നു. സംവിധായകന്‍ മേജര്‍ രവിയുടെ അടുത്ത് പറഞ്ഞ കഥ അദ്ദേഹം സ്വന്തം പേരില്‍ ആക്കുകയായിരുന്നു എന്നായിരുന്നു ആ പരാതി.

English summary
Kannur district court banned, release of Mohanlal's 'Red Wine'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam