»   » സിനിമ തട്ടിപ്പിന്റെ കഥയുമായി കന്യകാ ടാക്കീസ്‌

സിനിമ തട്ടിപ്പിന്റെ കഥയുമായി കന്യകാ ടാക്കീസ്‌

Posted By:
Subscribe to Filmibeat Malayalam
kanyaka talkies
സിനിമയ്ക്കുള്ളിലെ സിനിമാകഥ മലയാളത്തില്‍ പുതുമയൊന്നുമല്ല. സിനിമ നമ്മളിലേക്കെത്തിക്കുന്ന ഒരു ടാക്കീസിന്റെ കഥയാണ് കന്യക ടാക്കീസ്. യുവകഥാകൃത്ത് പി.വി. ഷാജികുമാറിന്റെ കഥയെ ആസ്പദമാക്കി കെ.ആര്‍. മനോജ് സംവിധാനം ചെയ്യുന്ന കന്യക ടാക്കീസ് ഉടന്‍ മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.പ്രവര്‍ത്തനം നിലച്ചുപോയ സി കഌസ് തിയറ്ററായ കന്യക ടാക്കീസും അതുമായി ബന്ധപ്പെട്ടു ജീവിച്ചവരുടെയും കഥയാണ് ഷാജി കുമാര്‍ പറയുന്നത്.

മുരളി ഗോപിയാണ് നായകന്‍. ലെന, സുധീര്‍ കരമന, ഇന്ദ്രന്‍സ്, മണിയന്‍പിള്ള രാജു, സുനില്‍ സുഖദ എന്നിവരാണ് മറ്റുതാരങ്ങള്‍. അനിത തമ്പിയുടെ ഗാനങ്ങള്‍ക്ക് രാജീവ് അയ്യപ്പന്‍ സംഗീതം നല്‍കുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ അവസരം തേടിയെത്തുന്ന നാന്‍സി എന്ന കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്.

കുയ്യാലി എന്ന ഗ്രാമത്തില്‍ നിന്നാണ് നാന്‍സി വരുന്നത്. സിനിമയില്‍ അവസരം തേടിയെത്തിയ അവള്‍ക്ക് ആദ്യം ചെയ്യേണ്ടി വന്നത് കുളി സീനില്‍ അഭിനയിക്കുകയായിരുന്നു. സിനിമയിലെ തട്ടിപ്പുകളെക്കുറിച്ചുമാണ് ഈ സിനിമ പറയുന്നത്.

English summary
Murali Gopi and Lena will do the lead roles in 'Kanyaka Talkies' directed by K R Manoj. Produced by Tropical Cinema and Work in Progress, the movie is scripted by C V Shaji Kumar, K R Manoj, and Ranjini Krishnan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam