»   » കന്യക ടാക്കീസ് ചലച്ചിത്രമേളകളില്‍ നിന്ന് തിയറ്ററുകളിലേക്ക്

കന്യക ടാക്കീസ് ചലച്ചിത്രമേളകളില്‍ നിന്ന് തിയറ്ററുകളിലേക്ക്

Posted By: AkhilaKS
Subscribe to Filmibeat Malayalam

ചലച്ചിത്ര മേളകളില്‍ നിന്ന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച കന്യക ടാക്കീസ് വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. കെ ആര്‍ മനോജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപി, ലെന തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പി വി ഷാജി കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തിന്, നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിച്ചുണ്ട്. മികച്ച നവാഗത സംവിധായകന്‍, മികച്ച സഹനടി,മികച്ച ശബ്ദമിശ്രണം എന്നീ പുരസ്‌കാരങ്ങള്‍ക്ക് പുറമേ ഇന്ത്യന്‍ പനോരമയില്‍ ഇടം നേടാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

kanyakatalkies

ഷാജി കുമാര്‍,രഞ്ജിനി കൃഷ്ണനും കെ ആര്‍ മനോജും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ഏഴ് തിയറ്ററുകളിലായാണ് പ്രദര്‍ശനത്തിന് എത്തുക. മണിയന്‍പ്പിള്ള രാജു, ഇന്ദ്രന്‍സ്, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമകള്‍ കാണിച്ച് പിടിച്ച് നിന്ന ഒരു തയറ്റര്‍ പിന്നീട് പള്ളിയായി മാറുന്നതും, അതുമായി ചുറ്റിപറ്റി നില്‍ക്കുന്നവരുടെ ജീവിതങ്ങളും ശരീരം, തൃഷ്ണ, ആനന്ദം, പാപബോധം എന്നിവ ഇഴചേരുന്ന സാമൂഹിക സാംസ്‌കാരിക അന്തരീക്ഷത്തിന്റെ ആഴങ്ങളും പകര്‍ത്തുന്ന ചിത്രമാണ് കന്യക ടാക്കീസ്.

English summary
Kanyaka Talkies, directed by K.R. Manoj gears up for theatrical release in selected theatres across Kerala on Friday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam