»   » കുച്ച്കുച്ച് ഹോത്താ ഹൈ ഒരു വിഡ്ഢിത്തം:കരണ്‍ ജോഹര്‍

കുച്ച്കുച്ച് ഹോത്താ ഹൈ ഒരു വിഡ്ഢിത്തം:കരണ്‍ ജോഹര്‍

Posted By:
Subscribe to Filmibeat Malayalam
Karan Johar
തങ്ങളുടെ കലാസൃഷ്ടികളില്‍ അര്‍ത്ഥമില്ലായ്മയും അപാകതകളുമുണ്ടെങ്കില്‍ അത് തുറന്നു സമ്മതിക്കുന്ന കലാകാരന്മാര്‍ വളരെ കുറവാണ്. പലരും തങ്ങളുടെ സൃഷ്ടികളെ വലിയവയായിത്തന്നെ കാണുകയും അങ്ങനെ അവതരിപ്പിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ ബോളിവുഡിലെ പ്രമുഖ സംവിധായകനായ കരണ്‍ ജോഹര്‍ തന്റെ സിനിമകളെല്ലാം ഓരോ വിഡ്ഢിത്തങ്ങളാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.

തന്റെ ചിത്രങ്ങളില്‍ സൂപ്പര്‍ഹിറ്റായിരുന്ന കുച്ച് കുച്ച് ഹോത്താ ഹൈ പരമവിഡ്ഢിത്തമാണെന്നാണ് കരണ്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കരണിന്റെ കന്നിച്ചിത്രമായിരുന്നു ഷാറൂഖും കാജോളും റാണി മുഖര്‍ജിയും അഭിനയിച്ച് മെഗാഹിറ്റായി മാറിയ കുച്ച് കുച്ച് ഹോത്താ ഹൈ.

എല്ലാ സിനിമയും ഒരു പുതിയ അബദ്ധമാണ്. ഇപ്പോള്‍ കുച്ച് കുച്ച് ഹോത്താ ഹൈ കാണുമ്പോള്‍ അതിന്റെ കത വലിയ വിഡ്ഢിത്തമാണെന്ന് ഞാന്‍ തിരിച്ചറിയാറുണ്ട്. കഭി ഖുശി കഭി ഗം എന്ന ചിത്രത്തിന് ദൈര്‍ഘ്യം കൂടിയെന്നും കല്‍ ഹോ ന ഹോയുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്താമായിരുന്നുവെന്നുമെല്ലാം തനിയ്ക്കിപ്പോള്‍ തോന്നുന്നുണ്ടെന്നും കരണ്‍ തുറന്നു പറഞ്ഞു.

ഇതിന് മുമ്പ് കരണിന്റെ സ്റ്റുഡന്റ്‌സ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തെ വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരുന്നു. ഇതിന് കരണ്‍ മറുപടി കൊടുത്തതോടെ ഇവര്‍ തമ്മില്‍ ട്വിറ്ററില്‍ ഒരു ചെറു വാക്പയറ്റുതന്നെ നടന്നിരുന്നു. സ്റ്റുഡന്റ്‌സ് ഓഫ് ദി ഇയറിന് കുറേക്കൂടി ആഴമാകാമായിരുന്നുവെന്നാണ് കരണ്‍ ഇപ്പോള്‍ പറയുന്നത്.

എന്തായാലും ഇത് കേട്ട് രാം ഗോപാല്‍ വര്‍മ്മയ്ക്ക് സമാധാനമായിട്ടുണ്ടാകുമെന്ന് കരുതാം. മറ്റൊരാള്‍ വിമര്‍ശിക്കുന്നതിലും വലിയ കാര്യമാണല്ലോ ഒരാള്‍ സ്വയം വിമര്‍ശിയ്ക്കുന്നത്. ദി ലഞ്ച് ബോക്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു കരണ്‍ ജോഹറിന്റെ സ്വയം വിമര്‍ശനം.

English summary
Bollywood Director Karan Johar said that every film is a new mistake. When I see 'Kuch..', now I feel what a ridiculous story.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam