»   » തന്റെ മകന്‍ ആരാകണമെന്നുളള ആഗ്രഹം വെളിപ്പെടുത്തി കരീന കപൂര്‍! കാണാം

തന്റെ മകന്‍ ആരാകണമെന്നുളള ആഗ്രഹം വെളിപ്പെടുത്തി കരീന കപൂര്‍! കാണാം

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരസുന്ദരിമാരിലൊരാളാണ് കരീന കപൂര്‍. കരിയറില്‍ അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും കരീന സൂപ്പര്‍താരങ്ങള്‍ക്കൊപ്പമാണ് അഭിനയിച്ചിരുന്നത്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും കരീന സിനിമയില്‍ എത്താറുണ്ട്.2000ല്‍ അഭിഷേക് ബച്ചന്റെ നായികയായി റെഫ്യൂജീ എന്ന ചിത്രത്തിലൂടെയാണ് കരീന സിനിമാ രംഗത്തെത്തുന്നത്. ആദ്യ ചിത്രത്തില്‍ മോശമല്ലാത്ത പ്രകടനമായിരുന്നു കരീന നടത്തിയിരുന്നത്.

അഭിപ്രായ വ്യത്യാസങ്ങളെല്ലാം പരിഹരിച്ചു, മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി വീണ്ടുമെത്തും, കാണൂ!

ചിത്രം ആ വര്‍ഷം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത കഭി ഖുശി കഭി ഖം ആണ് കരിയറിന്റെ തുടക്കത്തില്‍ കരീനയുടെതായി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്ന്. ആമിര്‍ ഖാനൊപ്പം അഭിനയിച്ച ത്രീ ഇഡിയറ്റ്‌സ് കരീനയുടെ കരിയറില്‍ ലഭിച്ച ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു.ഇന്ത്യയ്ക്കു പുറമേ വിദേശത്തും എറെ സ്വീകാര്യത ലഭിച്ച ചിത്രങ്ങളിലൊന്നായിരുന്നു ത്രീ ഇഡിയറ്റ്‌സ്.

kareena-saif ali khan

2012ലായിരുന്നു സഹപ്രവര്‍ത്തകനും കാമുകനുമായ സെയ്ഫ് അലി ഖാനുമായുളള കരീനയുടെ വിവാഹം നടന്നിരുന്നത്. ബോളിവുഡ് സിനിമാ ലോകവും മാധ്യമങ്ങളും ഏറെ ആഘോഷിച്ച ഒരു വിവാഹമായിരുന്നു ഇവരുടെത്. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു കരീനയും സെയ്ഫും ഒന്നിക്കുവാന്‍ തീരുമാനിച്ചത്. ബോളിവുഡിലെ മോസ്റ്റ് ക്യൂട്ട് റൊമാന്റിക്ക് ജോഡികളായാണ് ഇവര്‍ അറിയപ്പെട്ടത്. 2016ലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മകന്‍ തൈമൂര്‍ എത്തിയത്.

kareena-saif ali khan

കരീന കുഞ്ഞിന് ജന്മം നല്‍കിയ സമയത്ത് എന്തായിരിക്കും താരപുത്രന് ഇവര്‍ പേരിടുക എന്ന ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന കാര്യമാണ്. ആരാധകര്‍ തന്നെ പലവിധത്തില്‍ കുഞ്ഞിന് പേരുകള്‍ ഇട്ട് രംഗത്തെത്തിയിരുന്നു. ഒടുവില്‍ സെയ്ഫും കരീനയും തന്നെയാണ് കുഞ്ഞിന് തൈമൂര്‍ എന്ന പേരിട്ടതായി എല്ലാവരെയും അറിയിച്ചത്.കരീനയ്ക്കും സെയ്ഫിനും പുറമേ തൈമൂറും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

kareena-saif ali khan

അടുത്തിടെ തന്റെ മകന്‍ ആരാകണമെന്ന് ആഗ്രഹം കരീന കപൂര്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ വെളിപ്പെടുത്തിയിരുന്നു. വളരുമ്പോള്‍ അവനെ നിര്‍ബന്ധിച്ച് ഒരു മേഖലയിലേക്ക് പോകണമെന്ന് പറയില്ലെന്നും, അവന് ഇഷ്ടമുളള മേഖല തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും കരീന പറഞ്ഞു. എന്നാലും അവന്‍ ഭാവിയില്‍ ഒരു ക്രിക്കറ്റ് താരമായി മാറണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും കരീന പറഞ്ഞു.

ദിലീപ് ചിത്രം ത്രീഡിയിലൊരുക്കാന്‍ 2.0 ടീമെത്തുന്നു: ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം

പുരസ്‌കാര വേദിയില്‍ ആരാധകരെ ഞെട്ടിച്ച് പ്രണവിന്റെ ഡ്യൂപ്പ്! വീഡിയോ വൈറല്‍! കാണൂ

English summary
kareena kapoor says about his son taimur

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X