Just In
- 18 min ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 43 min ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
- 57 min ago
കുഞ്ഞുങ്ങൾക്കൊപ്പം പാട്ടും പാടി പേളി മാണി, വീഡിയോ പങ്കുവെച്ച ശ്രീനീഷ്
- 2 hrs ago
ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു
Don't Miss!
- News
നഷ്ടമായത് എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നിന്ന കലാകാരനെ: എ വിജയരാഘവൻ
- Sports
IPL 2021: ഒഴിവാക്കിയത് അഞ്ചു പേരെ മാത്രം, സര്‍പ്രൈസുകളില്ല- ഹൈദരാബാദ് ടീം നോക്കാം
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അച്ഛന് പകരം വെയ്ക്കാന്‍ ആര്‍ക്കുമാവില്ല, പിതാവിന്റെ ഓര്‍മ്മയില്‍ നടി അമേയ മാത്യൂ, വെെറലായി ചിത്രം
കരിക്ക് വെബ് സീരീസിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അമേയ മാത്യൂ. കരിക്കിന് പുറമെ സിനിമകളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്പില് എത്തി. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലാണ് ചെറിയ വേഷങ്ങളില്‍ നടി അഭിനയിച്ചത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരത്തിന്റെ മിക്ക പോസ്റ്റുകളും വൈറലാകാറുണ്ട്. അടുത്തിടെ ശരീരഭാരം കുറച്ച ശേഷമുളള അമേയയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ അമേയ മാത്യൂവിന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായിരിക്കുകയാണ്. ഇത്തവണ നടി പങ്കുവെച്ച ചിത്രവും ക്യാപ്ഷനുമാണ് വെെറലായത്. ഡാഡീസ് പ്രിന്‍സസ് എന്ന് കുറിച്ച ടീ ഷര്‍ട്ടണിഞ്ഞ് നില്ക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ നേടാന്‍ സാധിച്ചാലും ആരൊക്കെ വന്നുപോയാലും അച്ഛന് പകരം വെക്കാന്‍ ആര്‍ക്കുമാവില്ല. ഇനി അങ്ങനെ ഒരു വ്യക്തി ഉണ്ടാവുകയുമില്ല. ചിത്രം പങ്കുവെച്ചതിനൊപ്പം അമേയ മാത്യൂ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഒപ്പം ഡാഡീസ് ലിറ്റില്‍ ഗേള്‍ എന്ന ഹാഷ്ടാഗും നടി കുറിച്ചു. അച്ഛന്റെ വിയോഗമാണ് ജീവിതത്തിലെ എറ്റവും വലിയ നഷ്ടമെന്നും ആ വേര്‍പാട് തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു എന്ന് നടി മുന്‍പ് പറഞ്ഞിരുന്നു. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടുവെന്നും അത് സൃഷ്ടിച്ചത് വലിയ ശൂന്യതയായിരുന്നു എന്നും നടി പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യൂ മോഡലിംഗ് രംഗത്തും സജീവമായിരുന്നു. മുന്‍പ് ഗ്ലാമര്‍ വസ്ത്രം ധരിച്ചുളള ചിത്രങ്ങള്‍ക്ക് നിരവധി വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്ന താരമാണ് നടി.
അന്ന് വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയായിരുന്നു അമേയ നല്‍കിയത്. അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാത്ത സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുളളൂ, നിങ്ങള്‍ നിങ്ങളുടെ പണി നോക്കൂ. വേഷത്തിന്റെയും രൂപത്തിന്റെയും പേരില്‍ ആരെയും അപമാനിക്കാതിരിക്കുക, നാളെ എന്തെന്ന് ആര്‍ക്കറിയാം എന്നായിരുന്നു നടി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഇന്‍സ്റ്റഗ്രാമിലാണ് അമേയ മാത്യൂ കൂടുതല്‍ സജീവമാകാറുളളത്.