»   » വോളിബോള്‍ കോച്ചായി മഞ്ജു, കരിങ്കുന്നം സിക്‌സസിന്റെ കിടിലന്‍ പോസ്റ്റര്‍

വോളിബോള്‍ കോച്ചായി മഞ്ജു, കരിങ്കുന്നം സിക്‌സസിന്റെ കിടിലന്‍ പോസ്റ്റര്‍

Posted By:
Subscribe to Filmibeat Malayalam

സ്മാഷുകളുടെയും ബ്ലോക്കുകളുടെയും ലോകം അത്ര പരിചയമായിരുന്നില്ല. പക്ഷേ അതിലേക്ക് കടന്നപ്പോള്‍ ഓരോ സീനും ഓരോ ഗെയിം പോലെയായി. കൈകരുത്തിന്റെ കായിക വിനോദം ഇതിവൃത്തമാകുന്ന ആദ്യത്തെ മലയാള സിനിമയാണ് കരിങ്കുന്നം സിക്‌സസ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതുകൊണ്ടു മഞ്ജു വാര്യര്‍ ഇങ്ങനെ എഴുതി.

ഗ്യാലറികളില്‍ നിങ്ങളാണ്, ഈ ടീമിന് പ്രോത്സാഹനമുണ്ടാകണം, കയ്യടികളുമായി കൂട്ടുണ്ടാകണം.. മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ശ്രീബാല എന്ന ശക്തയായ പോലീസ് ഓഫീസറിന് ശേഷം മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചിന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്.

karingunnam-sixes

ഒരു സ്‌പോട്ട്‌സ് ഡ്രാമാ ചിത്രം കൂടിയായ കരിങ്കുന്നം സിക്‌സസ് സംവിധാനം ചെയ്യുന്നത് ദീപുകരുണാകരനാണ്. ജയില്‍ പുള്ളികളെ വോളിബോള്‍ പരിശീലിപ്പിക്കാനെത്തുന്ന വന്ദന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

കരിങ്കുന്നം സിക്സസിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ നിങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നു. ദീപുകരുണാകരനാണ് സംവിധാനം. വോളിബോൾ ക...

Posted by Manju Warrier on Saturday, April 2, 2016

അരുണ്‍ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നുത്. അനൂപ് മേനോന്‍, മുരളീ ഗോപി, ബാബു ആന്റണി, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനും അരുണ്‍ലാല്‍ ബിശ്വാസുമാണ് ചിത്രം നിര്‍മ്മിക്കുക. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

English summary
Karinkunnam sixes first look poster out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam