»   » കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല, രമേശ് നാരായണിന് മതിഭ്രമം: ആര്‍ എസ് വിമല്‍

കര്‍ണന്‍ ഉപേക്ഷിച്ചിട്ടില്ല, രമേശ് നാരായണിന് മതിഭ്രമം: ആര്‍ എസ് വിമല്‍

Posted By: Rohini
Subscribe to Filmibeat Malayalam

സംസ്ഥാന പുരസ്‌കാര ലബ്ധിയ്ക്ക് ശേഷം രമേശ് നാരായണന്‍ ഉന്നയിച്ച ആരോപണത്തെ തുടര്‍ന്ന് പൃഥ്വിരാജും ആര്‍ എസ് വിമലും തെറ്റിപ്പിരിഞ്ഞു എന്നും, ഇരുവരും വീണ്ടും ഒന്നിയ്ക്കാന്‍ തീരുമാനിച്ച കര്‍ണന്‍ എന്ന ചിത്രം ഉപേക്ഷിക്കാന്‍ പോകുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ആര്‍ എസ് വിമല്‍.

vimal-ramesh-narayan

കര്‍ണന്‍ എന്ന ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ല എന്ന് ആര്‍സ് വിമല്‍ വ്യക്തമാക്കി. രമേശ് നാരായണ്‍ നിഗൂഢമായ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും വിമല്‍ പറയുന്നു. പൃഥ്വിരാജിനെതിരെ തന്നെ മറയാക്കി സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായേ കാണാനാകൂ.


സംഗീതം വരുന്ന നാവില്‍ നിന്ന് നട്ടാല്‍ മുളയ്ക്കാത്ത കള്ളം പറയുന്നത് മതിഭ്രമം കൊണ്ടാണ്. പുരസ്‌കാരം കിട്ടിയതാണെങ്കിലും നേടിക്കൊടുത്തതാണെങ്കിലും അതിന് ദൈവത്തോട് നന്ദിയുണ്ടാവുകയാണ് ആദ്യം വേണ്ടത്. അതിന് പകരം അവാര്‍ഡിനു വഴിവച്ച സഹപ്രവര്‍ത്തകരുടെ നെഞ്ചില്‍ ചവിട്ടി നിന്ന് അട്ടഹസിക്കുകയല്ല ചെയ്യേണ്ടത്.


vimal-ramesh-narayan

ഒരു സിനിമയില്‍ എത്ര പാട്ടുകള്‍ വേണമെന്നും അതെങ്ങനെ ആയിരിക്കണമെന്നും തീരുമാനിക്കുന്നത് സംവിധായകനാണ്. കഥയ്ക്ക് അനുസരിച്ചാണ് പാട്ടൊരുക്കുന്നത്. അല്ലാതെ തോന്നുന്നത് പോലെയല്ല. മൊയ്തീന്‍ സിനിമയ്ക്ക് വേണ്ടി എന്നോടോ നിരമാതാവിനോടോ ചോദിക്കാതെ രമേശ് നാരായണ്‍ എട്ടോ പാത്തോ പാട്ടുകളൊരുക്കി. ഒരു ദിവസം എക്കൗണ്ടില്‍ കാശിടാന്‍ പറഞ്ഞുപ്പോഴാണ് പാട്ടൊരുക്കിയ കാര്യം അറിയുന്നത്. പാട്ട് എന്നെ കേള്‍പിച്ചു തരാന്‍ പറഞ്ഞപ്പോള്‍ 'കമലിന് കേള്‍പ്പിച്ചില്ല, പിന്നെയാണ് വിമലിന്' എന്ന് പറഞ്ഞ് കളിയാക്കി.


vimal-ramesh-narayan

സംവിധായകരോ നിര്‍മാതാക്കളോ അറിയാതെയാണ് യേശുദാസ് സാറെ പോലുള്ള ദേവഗായകരെ കൊണ്ട് രമേശ് നാരായണ്‍ പാട്ട് പാടിച്ച് റെക്കോഡ് ചെയ്തത്. ഇത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്ല്യമാണ്. ദാസേട്ടന്‍ പാടിയ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ അവസാന നിമിഷം വരെ ഞാന്‍ ശ്രമിച്ചു. സിനിമയുടെ ഘടനയില്‍ അത് ചേരാത്തതിനാലാണ് ഒഴിവാക്കിയത്. രമേശ് നാരായണിന്റെ പാട്ടുകള്‍ മോശമാണെന്നല്ല, അത് സിനിമയ്ക്ക് ചേരുന്നതല്ലായിരുന്നു.


vimal-ramesh-narayan

പി ജയചന്ദ്രനെ കൊണ്ട് ശാരദാംബരം എന്ന് തുടങ്ങുന്ന പാട്ട് പാടിക്കുന്നതില്‍ പൃഥ്വിയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു എന്ന് പറഞ്ഞത് നട്ടാല്‍ മുളയ്ക്കാത്ത നുണയാണ്. ഈ പാട്ട് പൃഥ്വിരാജിനെ കൊണ്ട് പാടിയ്ക്കാനായിരുന്നു എന്റെ ആഗ്രഹം. പല കാരണങ്ങള്‍ കൊണ്ടും അത് മുടങ്ങിയപ്പോള്‍ പൃഥ്വിരാജ് തന്നെയാണ് ജയേട്ടന്റെ പേര് നിര്‍ദ്ദേശിച്ചത്. എന്റെ എട്ട് വര്‍ഷത്തെ അധ്വാനമാണ് എന്ന് നിന്റെ മൊയ്തീന്‍. അതിലെ ഓരോ ഷോട്ടും, ഓരോ ഡയലോഗും ഞാന്‍ അളന്ന് മുറിച്ചുണ്ടാക്കിയതാണ്- വിമല്‍ പറഞ്ഞു.

English summary
Karnan is didn't dropped saying RS Vimal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam