twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കര്‍ണനാകാന്‍ പൃഥ്വിരാജ് ഒരുങ്ങുന്നു, ലൂസിഫറിനും, ആട് ജീവിതത്തിനും ശേഷം കര്‍ണനിലേക്ക്?

    By Jince K Benny
    |

    പ്രഖ്യാപന സമയത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു കര്‍ണന്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമയാണ് കര്‍ണന്‍. പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പി ശ്രീകുമാറിന്റെ രചനയില്‍ മമ്മൂട്ടി കര്‍ണനായി എത്തുന്ന ചിത്രവും പ്രഖ്യാപിച്ചു.

    വിജയം ഉറപ്പിച്ചെത്തിയ മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐയെ പെട്ടിയിലാക്കിയ മോഹന്‍ലാല്‍ ചിത്രം!വിജയം ഉറപ്പിച്ചെത്തിയ മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐയെ പെട്ടിയിലാക്കിയ മോഹന്‍ലാല്‍ ചിത്രം!

    'പ്രതികരണം അര്‍ഹിക്കുന്ന നിലവാരം പാര്‍വ്വതിയുടെ ആ വാക്കുകള്‍ക്കില്ല, എല്ലാം പ്രശസ്തിക്ക് വേണ്ടി''പ്രതികരണം അര്‍ഹിക്കുന്ന നിലവാരം പാര്‍വ്വതിയുടെ ആ വാക്കുകള്‍ക്കില്ല, എല്ലാം പ്രശസ്തിക്ക് വേണ്ടി'

    പ്രഖ്യാപനം സമയത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും പിന്നീട് രണ്ട് ചിത്രങ്ങളേക്കുറിച്ചും അധികം ചര്‍ച്ചകളൊന്നും ഉണ്ടായില്ല. പൃഥ്വിരാജിന്റെ കര്‍ണന്റെ പ്രിപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചെന്നും ചിത്രം 300 കോടി ബജറ്റിലാണ് നിര്‍മിക്കുന്നതെന്നും സംവിധായകന്‍ ആര്‍എസ് വിമല്‍ വെളിപ്പെടുത്തിയത് അടുത്തിടെയായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജും ചിത്രത്തേക്കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

    വര്‍ഷം ഒന്ന് കഴിഞ്ഞു

    വര്‍ഷം ഒന്ന് കഴിഞ്ഞു

    എന്ന് നിന്റെ മൊയ്തീന്‍ തിയറ്ററിലെത്തിയതിന് പിന്നാലെ 2016ലായിരുന്നു പൃഥ്വിരാജ് കര്‍ണനായി എത്തുന്ന ചിത്രം കര്‍ണന്‍ എന്ന പേരില്‍ പ്രഖ്യാപിച്ചത്. വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും ചിത്രത്തേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

    ബജറ്റ് ഇപ്പോള്‍ പറയാനാകില്ല

    ബജറ്റ് ഇപ്പോള്‍ പറയാനാകില്ല

    ചിത്രം പ്രഖ്യാപിക്കുമ്പോള്‍ 50 കോടി ബജറ്റിലുള്ള ചിത്രമായിരുന്നു. പിന്നീട് മുന്നൂറ് കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്ന് പ്രഖ്യാപിച്ചത് സംവിധായകന്‍ ആര്‍എസ് വിമലാണ്. രാജ്യാന്തര നിലവാരത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കര്‍ണന്‍. അതിന്റെ മുടക്കുമുതല്‍ എത്രയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

    ആര്‍എസ് വിമല്‍ ചിത്രത്തിനൊപ്പമാണ്

    ആര്‍എസ് വിമല്‍ ചിത്രത്തിനൊപ്പമാണ്

    കര്‍ണന്‍ എന്ന ചിത്രം പൂര്‍ണതയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ് വിമല്‍. താന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമേ പറയാന്‍ സാധിക്കു എന്നും പൃഥ്വിരാജ് പറഞ്ഞു.

    അനിമേഷന്‍ ചിത്രവും

    അനിമേഷന്‍ ചിത്രവും

    ബിഗ് ബജറ്റിലൊരുങ്ങുന്ന കര്‍ണനൊപ്പം അതിന്റെ അനിമേഷന്‍ ചിത്രവും പുറത്തിറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്. കര്‍ണന്‍ സിനിമ റിലീസ് ചെയ്തതിന് ശേഷമായിരിക്കും അനിമേഷന്‍ ചിത്രം തിയറ്ററുകളിലെത്തുക.

    നാല് ഭാഷകളില്‍

    നാല് ഭാഷകളില്‍

    ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന കര്‍ണന്‍ മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും റിലീസ് ചെയ്യും. ആര്‍എസ് വിമല്‍ തന്നെയാണ് കര്‍ണന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് വേണ്ടി ആര്‍എസ് വിമല്‍ നടത്തിയ ഭാരത പര്യടനവും അതിന്റെ വീഡിയോയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

    ലൂസിഫറിനും ആട് ജീവിതത്തിനും ശേഷം

    ലൂസിഫറിനും ആട് ജീവിതത്തിനും ശേഷം

    കൈ നിറയെ ചിത്രങ്ങളാണ് പൃഥ്വിരാജിനുള്ള. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായ ആട് ജീവിതം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമേ കര്‍ണനിലേക്ക് കടക്കു എന്നും പൃഥ്വിരാജ് പറഞ്ഞു.

    കര്‍ണന്‍ ഹൈദ്രബാദില്‍

    കര്‍ണന്‍ ഹൈദ്രബാദില്‍

    താന്‍ ഇപ്പോള്‍ ഹൈദ്രബാദിലാണ്. കര്‍ണന്റെ പ്രിപ്രൊഡക്ഷന്‍ ജോലികള്‍ അവിടെ പുരോഗമിക്കുകയാണ്. അധികം വൈകാതെ ചിത്രത്തിന്റെ ട്രയല്‍ ഷൂട്ട് ആരംഭിക്കുമെന്നുമാണ് ആര്‍എസ് വിമല്‍ ഒടുവില്‍ പറഞ്ഞത്.

    നയാഗ്ര വെള്ളച്ചാട്ടം

    നയാഗ്ര വെള്ളച്ചാട്ടം

    റിലീസിനൊരുങ്ങുന്ന രജനികാന്ത്-ശങ്കര്‍ ചിത്രം 2.0 യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന നീരവ് ഷാ ആയിരിക്കും കര്‍ണന്റെ ക്യാമറ കൈകാര്യം ചെയ്യുക. ഇന്ത്യയില്‍ മാത്രമല്ല കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പരിസരങ്ങളിലും കര്‍ണന്‍ ചിത്രീകരിക്കും.

    ഹോളിവുഡില്‍ നിന്നും

    ഹോളിവുഡില്‍ നിന്നും

    ഗെയിം ഓഫ് ത്രോണ്‍സ് എന്ന വിഖ്യാത ടെലിവിഷന്‍ പരമ്പരയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു നടനോ നടിയോ കര്‍ണനില്‍ അഭിനയിക്കുന്നുണ്ട്. അവരെ കൂടാതെ വേറെയും ഹോളിവുഡ് സാന്നിദ്ധ്യങ്ങള്‍ ചിത്രത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    English summary
    Karnan planned to be an International project, says Prithviraj.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X