»   » മൂന്നേ മൂന്ന് സിനിമ, കിട്ടിയത് എട്ടിന്റെ പണി!!! ഇനി മുഖ്യന്‍ സിനിമ കാണില്ല!!! ബാഹുബലി ഇഫക്ട്!!!

മൂന്നേ മൂന്ന് സിനിമ, കിട്ടിയത് എട്ടിന്റെ പണി!!! ഇനി മുഖ്യന്‍ സിനിമ കാണില്ല!!! ബാഹുബലി ഇഫക്ട്!!!

Posted By: Karthi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  രാഷ്ട്രീയവും സിനിമയും ഒരിക്കലും വിരുദ്ധ ചേരികളില്‍ നില്‍ക്കുന്ന ഒന്നല്ല. രാഷ്ട്രീയക്കാര്‍ അഭിനേതാക്കളായും അഭിനേതാക്കള്‍ രാഷ്ട്രീയക്കാരായും മാറുന്ന കാഴ്ച ഇന്ത്യന്‍ രാഷ്ട്രീയത്തിനും സിനിമാ ലോകത്തിനും പുതുമയല്ല. എന്നാല്‍ സിനിമ കണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. 

  സ്ഥിരം സിനിമാ കാഴ്ച്ചക്കാരനൊന്നും അല്ലാത്ത് സിദ്ദരാമയ്യ അടുത്തിടെ കണ്ട മൂന്ന് സിനിമകളാണ് സിനിമാ കാഴ്ച തന്നെ നിറുത്തുന്നു എന്ന തീരുമാനത്തിലേക്ക് എത്താന്‍ കാരണമായത്. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ ചലച്ചിത്രമായ ബാഹുബലി ദ കണ്‍ക്ലൂഷനും ആ ചിത്രങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നു.

  പുനീത് രാജ്കുമാര്‍ നായകനായി എത്തിയ രാജകുമാരയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദരാമയ്യ തിയറ്ററില്‍ പോയി കണ്ട ചിത്രം. വളരെ യാദൃശ്ചികമായിട്ടായിരുന്നു അദ്ദേഹം സിനിമ കണ്ടത്. കന്നടയില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് രാജകുമാര.

  പുനീത് ചിത്രം തിയറ്ററില്‍ പോയി കണ്ടു എന്ന് മാത്രമല്ല ഇക്കാര്യം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. സിദ്ദരാമയ്യ തിയറ്ററില്‍ ഇരിക്കുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്. പിന്നാലെ മുഖ്യമന്ത്രിക്ക് നന്ദി അറിയച്ച് നടന്‍ പുനീതും രംഗത്തെത്തി. അദ്ദേഹത്തെ നേരില്‍ സന്ദര്‍ശിച്ചായിരുന്നു പുനീത് നന്ദി അറിയിച്ചത്.

  രാജകുമാര കണ്ട് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ യുഎഇ സന്ദര്‍ശനത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ അടുത്ത സിനിമ കാണല്‍. അതും ഒരു ദിവസം രണ്ട് സിനിമകള്‍. രാവിലെ ബാഹുബലി കണ്ട അദ്ദേഹം വൈകുന്നേരം നിരുത്തരയും കണ്ടു. പതിവ് പോലെ ഇതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

  യുഎഇ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലെത്തിയ മുഖ്യമന്ത്രിയെ കാത്തിരുന്നത് സിനിമാക്കാരുടെ വലിയ നിര. ആവശ്യം നിസാരം, മുഖ്യന്‍ തങ്ങളുടെ സിനിമകളും കണ്ട് പോസ്റ്റ് ഇടണം. തിരക്കുകള്‍ ചൂണ്ടിക്കാണിച്ച് ആവശ്യത്തില്‍ നിനിന്ന് ഒഴിഞ്ഞ് മാറാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പലരും ക്ഷുഭിതരായിട്ടാണ് മടങ്ങിയത്.

  തിരക്കുകള്‍ മൂലം സിനിമക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ സംവിധായകന്‍ ഹുച്ച വെങ്കിട്ട് പത്രസമ്മേളനം വിളിച്ചു. തന്റെ സിനിമ കാണാത്ത മുഖ്യനെതിരായി സങ്കടങ്ങള്‍ എണ്ണി എണ്ണി അദ്ദേഹം വിശദീകരിച്ചു. എല്ലാ സിനിമാക്കാരുടെയും അവസ്ഥ ഇത് തന്നെയായിരുന്നു.

  സിനിമാക്കാര്‍ പത്രസമ്മേളനം വരെ വിളിച്ച് സങ്കടം പറയാന്‍ തുടങ്ങിയതോടെ മുഖ്യന്‍ വിശദീകരണവുമായി എത്തി. കോളേജ് പഠനകാലത്താണ് താന്‍ സിനിമകള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ തിരക്കാണ്. പലരുടേയും സിനിമകള്‍ താന്‍ കാണണമെന്നാണ് ആവശ്യം. നിങ്ങളുടെ സ്‌നേഹം മനസിലാക്കുന്നുവെങ്കിലും തിരക്കാണെന്ന് അദ്ദേഹം വിശദീകരിച്ചു.

  വെറുതെ ഒന്ന് സിനിമ കണ്ട് പുലിവാല് പിടിച്ച മുഖ്യന്‍ ഇനി അടുത്ത കാലത്തൊന്നും തിയറ്ററില്‍ പോയി സിനിമ കാണില്ലെന്ന് ഉറപ്പായി. ഇനി അഥവാ കണ്ടാല്‍ തന്നെ അക്കാര്യം സോഷ്യല്‍ മീഡിയ വഴി നാട്ടുകാരെ അറിയിക്കില്ല. വീണ്ടും സിനിമ കാണാനും അത് അവസാനിപ്പിക്കാനും ബാഹുബലിയാണ് സിദ്ദരാമയ്യക്ക് നിമിത്തമായതെന്ന് മാത്രം.

  English summary
  Siddaramaiah went to a theatre to watch the blockbuster Kannada movie “Rajakumara” with Puneeth Rajkumar in lead role and his office shared the pictures on Twitter and Facebook. The trouble started after that. Other movie makers started queuing up outside his house requesting him to watch their new releases.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more