»   » മമ്മൂട്ടിയുടെ സിനിമകള്‍ വീണ്ടും വീണ്ടും കാണാറുണ്ട്, അപ്പോള്‍ മോഹന്‍ലാലിന്റെയോ; കാര്‍ത്തി പറയുന്നു

മമ്മൂട്ടിയുടെ സിനിമകള്‍ വീണ്ടും വീണ്ടും കാണാറുണ്ട്, അപ്പോള്‍ മോഹന്‍ലാലിന്റെയോ; കാര്‍ത്തി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലായാളികള്‍ക്കിടയിലും ഒരുപാട് ആരാധകരുള്ള തമിഴ് താരമാണ് കാര്‍ത്തി. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ കഷ്‌മോരയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കാര്‍ത്തി കൊച്ചിയില്‍ വന്നിരുന്നു. ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് കാര്‍ത്തിയുടെ നായിക.

നയന്‍താര ഓഡിയോ ലോഞ്ചിന് വന്നില്ല; വരാത്തതിന് പറഞ്ഞ കാരണത്തെ കളിയാക്കി വിവേക്

മലയാളികളെ കുറിച്ചും മലയാള സിനിമയെ കുറിച്ചും കാര്‍ത്തി ചടങ്ങില്‍ സംസാരിക്കുകയുണ്ടായി. അല്‍ഫോണ്‍സ് പുത്രന്റെ സിനിമയിലേക്ക് വിളിച്ച കാര്യവും കാര്‍ത്തി പറയുന്നു.

മലയാളത്തിലെ എഴുത്തുകാര്‍

മലയാളത്തിലെ എഴുത്തുകാര്‍ സംഭവമാണെന്നും, ഇത്രയും നന്നായി തിരക്കഥകള്‍ എഴുതാന്‍ മറ്റൊരു ഇന്റസ്ട്രിയിലും ആളില്ല എന്നും കാര്‍ത്തി പറയുന്നു.

എനിക്കിഷ്ടം

താന്‍ മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണെന്ന് കാര്‍ത്തി പറഞ്ഞു. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടമാണെന്നും യുവ നടന്‍ പറയുന്നു.

മലയാളത്തിലേക്ക് വിളിച്ചാല്‍

തീര്‍ച്ചയായും നല്ലൊരു അവസരവുമായി മലയാളത്തിലേക്ക് വിളിച്ചാല്‍ സന്തോഷത്തോടെ സ്വീകരിച്ച് അഭിനയിക്കും എന്ന് നടന്‍ പറഞ്ഞു

അല്‍ഫോണ്‍സ് വിളിച്ചു

സിരുതൈ എന്ന ചിത്രത്തിന് മുന്‍പ് അല്‍ഫോണ്‍സ് പുത്രന്‍ തന്റെ അരികെ കഥ പറയാന്‍ വന്നിരുന്നു എന്നും എന്നാല്‍ തിരക്കുകള്‍ കാരണം ചെയ്യാന്‍ കഴിഞ്ഞില്ല എന്നും നടന്‍ പറഞ്ഞു. അല്‍ഫോണ്‍സിന്റെ നേരവും പ്രേമവും കണ്ടു. ശരിയ്ക്കും ഗംഭീരമാണ്.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Tamil actor Karthi, came down to Kerala for the promotion of his upcoming film Kaashmora. The actor talked about Malayalam movies and his admiration for Mammootty and Mohanlal during the function.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam