»   » കാര്‍ത്തി ചിത്രം തീരനിലെ ആ മാസ് രംഗം ഷൂട്ട് ചെയ്തത് ഇങ്ങനെ; വീഡിയോ വൈറല്‍! കാണാം

കാര്‍ത്തി ചിത്രം തീരനിലെ ആ മാസ് രംഗം ഷൂട്ട് ചെയ്തത് ഇങ്ങനെ; വീഡിയോ വൈറല്‍! കാണാം

Written By:
Subscribe to Filmibeat Malayalam

കാര്‍ത്തി പോലീസ് ഓഫീസറായി എത്തി തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് തീരന്‍ അധികാരം ഒണ്‍ട്രു. സതുരംഗ വേട്ടൈ ഒരുക്കിയ എച്ച്.വിനോദായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ശിവ സംവിധാനം ചെയ്ത സിരുത്തെ എന്ന ചിത്രത്തിനു ശേഷം കാര്‍ത്തിക്ക് ലഭിച്ച കരുത്തുറ്റ പോലീസ് കഥാപാത്രം ഊ ചിത്രത്തിലായിരുന്നു. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ മുന്‍നിര്‍ത്തി ഒരുക്കിയ ചിത്രമായിരുന്നു ഇത്.

കുട്ടനാടന്‍ മാര്‍പാപ്പയിലെ കോമഡി സീനുകള്‍ ലീക്കായെന്ന് ചാക്കോച്ചന്‍: വീഡിയോ കാണാം

തെന്നിന്ത്യന്‍ താരസുന്ദരി രാകുല്‍ പ്രീത് സിംഗായിരുന്നു ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി എത്തിയിരുന്നത്. ഹിന്ദി, ഭോജ്പൂരി ചിത്രങ്ങളിലെ നടീ നടന്മാരും അഭിനയിച്ച ചിത്രമായിരുന്നു തീരന്‍. സാധാരണ പോലീസ് സിനിമകളില്‍ നിന്നെല്ലാം മാറി സഞ്ചരിച്ച ഒരു ചിത്രകമായിരുന്നു ഇത്. കാര്‍ത്തിയുടെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രമാണ് ചിത്രത്തിലെ പോലീസ് ഓഫീസറെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലിയിരുത്തിയിരുന്നു.

karthi

തമിഴില്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് തീരന്‍ അധികാരം ഒണ്‍ട്രു. 1995 മുതല്‍ 2005 വരെയുളള കാലഘട്ടത്തില്‍ തമിഴ്‌നാട്, ആന്ധ്ര പ്രദേശ് ,കര്‍ണാടക സംസ്ഥാനങ്ങളിലെ ദേശീയ പാതയോരത്തുളള ഗ്രാമങ്ങളില്‍ നടന്ന കവര്‍ച്ചയ്ക്കായുളള കൊലപാതകങ്ങളാണ് സിനിമയ്ക്ക് ആധാരം. ധീരന്‍ തിരുമാരന്‍ എന്ന ഐപിഎസ് ഓഫീസറുടെ ഓര്‍മ്മകളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്.

karthi-rakul preet

രാജസ്ഥാന്‍ മരുഭൂമിയായിരുന്നു ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഓടിക്കൊണ്ടിരിക്കുന്ന രണ്ട് ബസുകളിലായി കാര്‍ത്തി ഒരു ക്രിമിനലിനെ പിടികൂടുന്ന രംഗങ്ങളെല്ലാം അതിഗംഭീരമായാണ് ക്യാമറാമാന്‍ പകര്‍ത്തിയിരുന്നത്. സത്യന്‍ സൂര്യനാണ് ചിത്രത്തിന് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു അസാധാരണ ചിത്രമെന്നായിരുന്നു സിനിമാ കണ്ട ആളുകള്‍ എല്ലാം തന്നെ പറഞ്ഞിരുന്നത്.  

karthi

സിനിമയ്ക്കായി അണിയറപ്രവര്‍ത്തകര്‍ നടത്തിയ പരിശ്രമങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന മേക്കിങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അക്ഷന്‍ കൊറിയോഗ്രാഫര്‍ ദിലീപ് സുബ്ബരയ്യന്‍ ആയിരുന്നു ചിത്രത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കിയിരുന്നത്.

വിനീത്-ഷാന്‍ റഹ്മാന്‍ കൂട്ടുക്കെട്ടില്‍ വീണ്ടുമൊരു ഹിറ്റ് ഗാനം കൂടി: വീഡിയോ പുറത്ത്! കാണൂ

അനൂപ് മേനോന്‍-മിയ ജോഡികളുടെ എന്റെ മെഴുതിരി അത്താഴങ്ങള്‍: ടീസര്‍ പുറത്ത്! കാണൂ

English summary
karthi's theeran adhigaram ondru making video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X