»   » മലയാള സിനിമ മോഹിപ്പിക്കുന്നു; കാര്‍ത്തി

മലയാള സിനിമ മോഹിപ്പിക്കുന്നു; കാര്‍ത്തി

Posted By:
Subscribe to Filmibeat Malayalam

രണ്ട് നല്ല തിരക്കഥ കിട്ടിയാല്‍ തമിഴ് നടന്‍ കാര്‍ത്തിക്കിന് രണ്ട് ആഗ്രഹങ്ങളാണുള്ളത്. നല്ല തിരക്കഥകള്‍ കിട്ടിയാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് സ്വപ്‌നങ്ങളാണ് സഫലീകരിക്കപ്പെടുന്നത് കാര്‍ത്തി പറയുന്നു. ചേട്ടന്‍ സൂര്യയ്‌ക്കൊപ്പം അഭിനയികാനും, സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനും വേണ്ടിയാണ് കാര്‍ത്തി രണ്ട് തിരക്കഥകള്‍ തേടുന്നത്.

തന്റെ പുതിയ ചിത്രമായ 'ആള്‍ ഇന്‍ ആള്‍ അഴകുരാജ'യുടെ പ്രചരണ പരിപാടിക്കായി തലസ്ഥാനത്തെത്തിയപ്പോഴാണ് തന്റെ മലയാളി ആരാധകരോട് താരം തന്റെ ആഗ്രഹം പറഞ്ഞത്. മലയാള സിനിമ മോഹിപ്പിക്കുന്നെന്നു. 22 ഫീമെയില്‍ കോട്ടയം, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ മലയാള ചിത്രങ്ങള്‍ പോലെ തമിഴ്‌നാട്ടില്‍ ഇത്തരത്തിലുള്ള ഒരു വിഷയത്തില്‍ ചിത്രമെടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല. മലയാളത്തില്‍ നല്ല എഴുത്തുകാരുണ്ടെന്നും എന്നാല്‍ തമിഴില്‍ അത് കുറവാണെന്നുമാണ് കാര്‍ത്തി പറയുന്നത്.

Karthi

ചേട്ടന്‍ സൂര്യയും താനും ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തീര്‍ച്ചയായും തങ്ങളുടെ ആരാധകര്‍ അതില്‍ കാര്യമായ എന്തെങ്കിലും പ്രതീക്ഷിക്കും. അതുകൊണ്ട് തന്നെ അത് നല്ല തിരക്കഥയായിരിക്കണം. സൂര്യയുടെ വില്ലനായി അഭിനയിക്കാനും തയ്യാറാണെന്ന് പറഞ്ഞ കാര്‍ത്തി ചേട്ടനൊപ്പമുള്ള അഭിനയം തന്നെ ആവേശഭരിതനാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ മണിരത്‌നത്തിന്റെ ഒപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചപ്പോഴാണ് ഒരു സിനിമ ഒരുക്കുന്നതിലുള്ള പ്രയാസങ്ങള്‍ മനസ്സിലായത്.

തലസ്ഥാനത്ത് എത്തിയ കാര്‍ത്തി ആദ്യം ആരാധകരുടെ സ്‌നേഹപ്രകടനം കണ്ട് ഒരുമാത്ര ഇത് തമിഴ് നാടാണോ എന്ന് സംശയിച്ചുപോയി. ആദ്യ ചിത്രതമായ പരുത്തി വീരനിലൂടെ തന്നെ മലയാളി ആരാധകരുടെ മനസ്സില്‍ ഇടം നേടിയ കാര്‍ത്തിക്കിന് ആരവങ്ങളോടും ആര്‍പ്പുവിളികളോടും കൂടിയാണ് ആരാധകര്‍ വരവേറ്റത്.

English summary
Tamil Actor Karthi said that Malayalam movies fascinating to him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam