»   » ആന്‍ ഔട്ട്, മമ്മൂട്ടിയുടെ നായികയായി കാര്‍ത്തിക

ആന്‍ ഔട്ട്, മമ്മൂട്ടിയുടെ നായികയായി കാര്‍ത്തിക

Posted By:
Subscribe to Filmibeat Malayalam
Karthika Nair
രഞ്ജിത്തിന്റെ 'ലീല'യില്‍ വീണ്ടും മാറ്റങ്ങള്‍. കേന്ദ്രകഥാപാത്രമായ ലീലയായി എത്തുന്നത് നടി കാര്‍ത്തിക നായരാണ്. മകരമഞ്ഞിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച കാര്‍ത്തികയുടെ ഏറ്റവും പുതിയ മലയാളചിത്രം കമ്മത്ത് ആന്റ് കമ്മത്ത് ആണ്്. ഇതിന് പിന്നാലെയാണ് ലീലയാവാനുള്ള ഓഫര്‍ കാര്‍ത്തികയെ തേടിയെത്തിയത്.

നേരത്തെ ആന്‍ അഗസ്റ്റിന് പറഞ്ഞുവച്ചിരുന്ന വേഷമാണ് ഇപ്പോള്‍ കാര്‍ത്തികയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. ലീലയായി അഭിനയിക്കാന്‍ താന്‍ മാനസികമായി തയാറെടുത്ത് കഴിഞ്ഞുവെന്ന് ആന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആനിനെ മാറ്റിയതിനെപ്പറ്റി വിശദീകരണമൊന്നും ഇപ്പോള്‍ വന്നിട്ടില്ല.

ഉണ്ണി ആറിന്റെ ലീല എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലെ നായകകഥാപാത്രമായ കുട്ടിയപ്പനായി വേഷമിടുന്നത് മമ്മൂട്ടിയാണ്. പിള്ളേച്ചനെന്ന കഥാപാത്രമായി നെടുമുടി വേണുവും അഭിനയിക്കും.

ഫെബ്രുവരി അവസാനം ചിത്രീകരണം തുടങ്ങുന്ന ലീല കാര്‍ത്തിയക്ക് മലയാളത്തില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. തമിഴില്‍ കോ എന്ന ഒറ്റച്ചിത്രത്തിലൂടെ താരമാവാന്‍ കാര്‍ത്തികയ്ക്ക് സാധിച്ചിരുന്നു.

English summary
Karthika Nair who debuted in Mollywood through Lenin Rajendran's "Makaramanju" and followed it up with latest release 'Kammath and Kammath' will be seen in Ranjith's "Leela"

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam