twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ മകന്‍ പിന്നെ മോശം വരുത്തുമോ? ദുല്‍ഖര്‍ മിന്നിച്ചു.. കാര്‍വാന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

    |

    Recommended Video

    കാര്‍വാന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് | filmibeat Malayalam

    മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ തമിഴും തെലുങ്കും പിന്നിട്ട് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന 'കാര്‍വന്‍' തിയേറ്ററിലെത്തിയിരിക്കുകയാണ്. തെലുങ്കിലും തമിഴിലും ദുല്‍ഖര്‍ നടത്തിയ പ്രകടനം തെന്നിന്ത്യന്‍ സിനിമാപ്രേമികളെ കൈയിലെടുക്കുന്ന തരത്തിലായിരുന്നു. ബോളിവുഡിലെത്തിയപ്പോഴും കാര്യങ്ങള്‍ അങ്ങനെയാക്കെ തന്നെയായിരുന്നു.

    ദുൽഖറിന്റെ ബോളിവുഡ് പ്രവേശം ഒട്ടും മോശമായിട്ടില്ല..; കാരവാൻ കൂൾ! ശൈലന്റെ റിവ്യൂദുൽഖറിന്റെ ബോളിവുഡ് പ്രവേശം ഒട്ടും മോശമായിട്ടില്ല..; കാരവാൻ കൂൾ! ശൈലന്റെ റിവ്യൂ

    ആഗസ്റ്റ് മൂന്നിനാണ് ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രമായ കാര്‍വാന്‍ തിയറ്ററുകളിലേക്ക് എത്തിയത്. കേരളത്തിലും കാര്‍വാന്‍ വലിയ പ്രധാന്യത്തോടെ എത്തിയിരുന്നു. അതേ ദിവസം തന്നെ മലയാളത്തില്‍ ആസിഫ് അലിയുടെ ഇബ്ലീസിനും റിലീസ് ഉണ്ടായിരുന്നു. ബോക്‌സോഫീസില്‍ ഇരു സിനിമകളുടെയും പ്രകടനം എങ്ങനെയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    ആസിഫും മഡോണയും ക്ലൈമാക്സുമൊക്കെ ക്യൂട്ടായിട്ടുണ്ട്.. പക്ഷെ, കണ്ടിരിക്കാൻ പാടാ! ശൈലന്റെ റിവ്യൂആസിഫും മഡോണയും ക്ലൈമാക്സുമൊക്കെ ക്യൂട്ടായിട്ടുണ്ട്.. പക്ഷെ, കണ്ടിരിക്കാൻ പാടാ! ശൈലന്റെ റിവ്യൂ

    കാര്‍വാന്‍

    കാര്‍വാന്‍

    ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായിട്ടാണ് കാര്‍വാന്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോമഡി ഡ്രാമയായി ഒരുക്കിയ കാര്‍വാന്‍ ഒരു റോഡ് മൂവിയാണ്. കാര്‍വാന്‍ ഫീല്‍ഗുഡ് മൂവിയാണെന്നാണ് സിനിമയെ കുറിച്ച് റിലീസ് ദിവസം വന്ന റിവ്യൂസ്. മാത്രമല്ല ദുല്‍ഖറിന്റെ പ്രകടനവും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നതാണെന്നാണ് പറയുന്നത്.

    കാര്‍വാന്റെ തുടക്കം

    കാര്‍വാന്റെ തുടക്കം

    ബോളിവുഡ് ചിത്രമാണെങ്കിലും കാര്‍വാന് കേരളത്തിലും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലേക്കും കാര്‍വാന് വന്‍ വരവേല്‍പ്പ് ലഭിച്ചതോടെ ആദ്യദിനം മോശമില്ലാത്ത തുടക്കമായിരുന്നു ലഭിച്ചിരുന്നത്. പതിനഞ്ച് പ്രദര്‍ശനമായിരുന്നു റിലീസ് ദിവസം സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതേ സമയം ആസിഫ് അലിയുടെ ഇബ്ലീസിനും പതിനഞ്ച് ഷോ വിധമായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചിരുന്നത്.

    ആദ്യദിന കളക്ഷന്‍

    ആദ്യദിന കളക്ഷന്‍

    പതിനഞ്ച് പ്രദര്‍ശനം ലഭിച്ച കാര്‍വാന്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 2.40 ലക്ഷമായിരുന്നു നേടിയിരുന്നത്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മോശമില്ലാത്ത കച്ചവടം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കളക്ഷനില്‍ കാര്‍വാന്‍ വലിയൊരു കുതിപ്പ് നടത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

    ഇബ്ലീസ്

    ഇബ്ലീസ്

    അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം ആസിഫ് അലിയെ നായകനാക്കി രോഹിത് സംവിധാനം ചെയ്ത സിനിമയാണ് ഇബിലീസ്. സംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ് ഇബിലീസിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീല്ക്ഷ്മിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഡോണ സെബാസ്റ്റിയന്‍ നായകിയായെത്തുന്ന ചിത്രത്തില്‍ ലാല്‍, സിദ്ദിഖ്, ശ്രീനാഥ് ഭാസി, ജൈജു കുറുപ്പ്, എന്നിങ്ങനെ താരങ്ങളുമുണ്ട്.

    ഇബ്ലീസിന്റെ ആദ്യദിനം

    ഇബ്ലീസിന്റെ ആദ്യദിനം

    കാര്‍വാനൊപ്പമെത്തിയ ഇബ്ലീസിന്റെ ആദ്യദിനം ലേശം നിരാശയുള്ളതായിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ പതിനഞ്ച് പ്രദര്‍ശനങ്ങളില്‍ നിന്നും കാര്‍വാന്‍ 2.40 ലക്ഷം നേടിയപ്പോള്‍ ഇബ്ലീസിന് 1.49 ലക്ഷത്തിലെത്താനേ കഴിഞ്ഞിരുന്നുള്ളു. രണ്ട് സിനിമകളുടെ റിപ്പോര്‍ട്ടുകള്‍ നോക്കുമ്പോള്‍ റിലീസ് ദിനത്തില്‍ മിന്നുന്ന പ്രകടനം നടത്തിയത് ദുല്‍ഖര്‍ ചിത്രമാണ്. തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. വരും ദിവസങ്ങളില്‍ സിനിമകളുടെ കളക്ഷനില്‍ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    English summary
    Karwaan V/S Iblis Box Office Collections: Which Film Won The Opening Day Race?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X