»   » കസബ തകര്‍ക്കുന്നു; രണ്ട് ദിവസം കൊണ്ട് എത്ര കോടി നേടി എന്നറിയണ്ടേ...

കസബ തകര്‍ക്കുന്നു; രണ്ട് ദിവസം കൊണ്ട് എത്ര കോടി നേടി എന്നറിയണ്ടേ...

Written By:
Subscribe to Filmibeat Malayalam

രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ സിനിമാ ലോകത്തേക്ക് മികച്ച അരങ്ങേറ്റം തന്നെ കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കസബ എന്ന ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷന്‍ സൂചിപ്പിയ്ക്കുന്നത് ആ വിജയ തുടക്കം തന്നെയാണ്.

കസബയുടെ ആദ്യ ദിവസത്തെ കലക്ഷന്‍


രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് മാത്രം 3.97 കോടി രൂപ കലക്ഷന്‍ നേടി. ആദ്യ ദിവസം 2.49 കോടി രൂപയായിരുന്നു ചിത്രം നേടിയത്. രണ്ടാം ദിവസം 1.49 കോടി രൂപയും നേടി.


 kasaba-2-days-collections

ആദ്യ ദിവസത്തെ കലക്ഷന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന ചിത്രത്തെന്റെ റെക്കോര്‍ഡ് തകര്‍ത്തു. രണ്ടാം ദിവസം ഇതിലും കൂടുതല്‍ കലക്ഷന്‍ ലഭിയ്‌ക്കേണ്ടതായിരുന്നു എന്നും, എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള സമ്മിശ്ര പ്രതികരണം കലക്ഷനെ ബാധിച്ചു എന്നുമാണ് സിനിമാ നിരീക്ഷകര്‍ പറയുന്നത്.


അതേ സമയം മലയാള സിനിമയില്‍ റിലീസിങ് ദിവസം ഏറ്റവും അധികം (36) സ്‌പെഷ്യല്‍ ഷോ കളിച്ച ചിത്രം എന്ന റെക്കോര്‍ഡ് കസബയുടെ പേരിലാണ്. ആദ്യ ദിവസം 339 ഹൗസ് ഫുള്‍ ഷോ ലഭിച്ചു എന്നതും കസബയുടെ പ്രത്യേകത.

English summary
Kasaba, the Mammootty starring police story has completed 3 days at the releasing centres. The movie, which is written and directed by Nithin Renji Panicker, has been performing extremely well at the box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam