»   » നീണ്ട നാളത്തെ പ്രണയം... നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി

നീണ്ട നാളത്തെ പ്രണയം... നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി

Posted By: Rohini
Subscribe to Filmibeat Malayalam

രണ്‍ജി പണിക്കറുടെ മകനും സംവിധായകനുമായ നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി. പത്തനംതിട്ട, കുമ്പനാട് സ്വദേശി ടെനി സാറ ജോണ്‍ ആണ് വധു. എറണാകുളത്തെ വീട്ടില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തില്‍ വളരെ ലളിതമായി വിവാഹ ചടങ്ങുകള്‍ നടന്നു.

നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, സംവിധായകരായ രഞ്ജിത്ത്, ടികെ രാജീവ് കുമാര്‍, ഷാജി കൈലാസ്, രാഷ്ട്രീയ നേതാക്കളായ വയലാര്‍ രവി, സുധീരന്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു.

നീണ്ട നാളത്തെ പ്രണയം

നീണ്ട പന്ത്രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നിഥിനും ടെനിയും വിവാഹിതരായത്. സ്‌കൂള്‍ കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. സൗഹൃദം പിന്നീട് പ്രണയത്തിനും ഇപ്പോള്‍ വിവാഹത്തിലേക്കും വഴിമാറി.

ആദ്യ സിനിമ കഴിഞ്ഞിട്ട് മതി വിവാഹം

ആദ്യ സിനിമ റിലീസ് ചെയ്തിട്ട് മതി വിവാഹം എന്ന തീരുമാനത്തിലായിരുന്നു നിഥിന്‍. ടെനിയും നിഥിന്റെ തീരുമാനത്തോട് യോജിച്ചതോടെയാണ് വിവാഹം താമസിച്ചത്.

വിവാഹം വൈകാന്‍ കാരണം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കസബയാണ് നിഥിന്റെ ആദ്യ ചിത്രം. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ചിത്രം മികച്ച വിജയം നേടി.

അടുത്ത ചിത്രം ലേലം

കസബയ്ക്ക് ശേഷം നിഥിന്‍ ലേലത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി വാര്‍ത്തകളുണ്ട്. രണ്‍ജി പണിക്കര്‍ തന്നെയായിരിക്കുമത്രെ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. സുരേഷ് ഗോപി നായകനായി എത്തും.

English summary
Nithin Renji Panicker, the director of the recently released Mammootty starrer Kasaba, entered wedlock. Nithin tied the knot with his longtime girlfriend Teny Sarah John, with the blessing of both the families.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam