»   » എന്‍ഡോസള്‍ഫാന്‍: ലാല്‍ജോസ് മാതൃകയായി

എന്‍ഡോസള്‍ഫാന്‍: ലാല്‍ജോസ് മാതൃകയായി

Posted By:
Subscribe to Filmibeat Malayalam
Laljose
ഉദ്ഘാടനത്തിന് എത്താന്‍ ലക്ഷ്വറി കാറും താമസവും ലക്ഷക്കണക്കിനു രൂപയും വാങ്ങുന്ന സിനിമാ പ്രവര്‍ത്തകര്‍ തീര്‍ച്ചയായും ഇക്കാര്യം അറിയണം. ലാല്‍ജോസ് എന്ന സംവിധായകന്റെ മഹത്വം അറിഞ്ഞാല്‍ ഒരുപക്ഷേ ഒരാളെങ്കിലും മാറി ചിന്തിച്ചെന്നു വരാം.

കാസര്‍കോട് ജില്ലയില്‍ ഏറെ ദുരിതമുണ്ടാക്കിയ സംഭവമായിരുന്നു എന്‍ഡോസള്‍ഫാന്‍ ഉപയോഗം. ദുരിതബാധിതര്‍ക്കായി ഏറെ മുന്നില്‍ നിന്നിട്ടുള്ള സംഘടനയാണ് ഡിവൈഎഫ്‌ഐ. സുപ്രീംകോടതിയില്‍ കേസ് നടത്തുന്നതും അവര്‍ തന്നെ. ദുരിതം ബാധിച്ച 15 പേര്‍ക്ക് ഡിവൈഎഫ്‌ഐ പുതിയ വീടു നിര്‍മിച്ചു കൊടുത്തു. അത് കൈമാറാന്‍ അവര്‍ ക്ഷണിച്ചത് സംവിധായകന്‍ ലാല്‍ജോസിനെയായിരുന്നു. എറണാകുളത്ത് ഇമ്മാനുവലിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്നിടത്തുനിന്ന് സ്വന്തം കാറില്‍ ലാല്‍ജോസ് എത്തി.

എല്ലാവര്‍ക്കും വീടു കൈമാറി പോരാന്‍ നേരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എംഎല്‍എ ഒരു കവര്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പരിപാടിയില്‍ പങ്കെടുത്തതിനുള്ള ഉപഹാരമായിരുന്നു ആ പണം. എന്നാല്‍ അതു വാങ്ങാന്‍ ലാല്‍ജോസ് തയ്യാറായില്ല. അതുമാത്രമല്ല ഈ പണം ദുരിതബാധിതര്‍ക്കു കൊടുക്കണമെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇത്രയും വിശാലമനസ്ഥിതിയുള്ള വേറെ സിനിമാ പ്രവര്‍ത്തകര്‍ ആരുണ്ട്?

ഏതു ക്ലബ്ബിന്റെ ഉദ്ഘാടനത്തിനായാലും കാറും ഹോട്ടലും പണവും ഉണ്ടെങ്കിലേ ചെറിയതാരങ്ങള്‍ വരെ എത്തുകയുള്ളൂ. ലാല്‍ജോസ് എന്നാല്‍ നിന്നുതിരിയാന്‍ സമയമില്ലാത്ത സംവിധായകനാണ്. സൂപ്പര്‍സ്റ്റാറുകള്‍ വരെ അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരിക്കുന്നു. എറണാകുളത്തു നിന്ന് കാസര്‍കോട് വരെ വരിക എന്നാല്‍ രണ്ടുദിവസത്തെ മിനക്കേടാണ്. തലേദിവസം വരണം. പോകാന്‍ രാത്രിയാകും. അതൊക്കെ സഹിച്ചാണ് ലാല്‍ജോസ് വന്നതും, പണം വാങ്ങാതെ മടങ്ങിയതും.

ഇക്കാര്യം സിനിമാക്കാരൊന്നും അറിഞ്ഞിരിക്കില്ല. അറിഞ്ഞാലും മിണ്ടില്ല. കാരണം നഷ്ടപെടുന്നത് കുറേ ഉപഹാരങ്ങളാണ്. ഇതുപോലെയുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളിലെങ്കിലും നമ്മുടെ സിനിമാക്കാര്‍ പണം വാങ്ങാതെ പങ്കെടുക്കാന്‍ തയ്യാറായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.

English summary
Film director Lal Jose handed over the first instalment of financial assistance to build a house to Jisha Mathew, a young endosulfan victim in Kasaragod.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam