»   » ഋത്വിക് റോഷനെ വിജയത്തിലെത്തിച്ചത്; 14 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

ഋത്വിക് റോഷനെ വിജയത്തിലെത്തിച്ചത്; 14 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. നവംബര്‍ 18ന് റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ നായകനായി അഭിനയിച്ച തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്ണന്‍ സൂപ്പര്‍ഹിറ്റ് പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം കൂടിയാണിത്.

ഇപ്പോഴിതാ റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ പിന്നിടുമ്പോഴുള്ള ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയ കളക്ഷനാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 11.40 കോടിയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയത്. ദിലീപും ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

വിതരണാവകാശത്തിലൂടെ

വിതരണാവകാശത്തിലൂടെ ചിത്രം നേടിയത് അഞ്ചു കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

നാല് കോടി

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചിത്രം നാല് കോടി നേടിയതായി വിലയിരുത്തുന്നുണ്ട്.

മൊത്തം കളക്ഷന്‍

16 കോടിയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. ഒരാഴ്ചകൊണ്ട് ചിത്രം 15 കോടി കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിന്റെ വിജയം

നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മൗത്ത് പബ്ലിസിറ്റി തന്നെയാണ് ചിത്രത്തിനെ ഇത്രയും വലിയ വിജയത്തിലെത്തിച്ചത്.

കഥാപാത്രങ്ങള്‍

പ്രയാഗ മാര്‍ട്ടിന്‍, ലിജു മോള്‍ ജോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സിദ്ദിഖ്, സലിം കുമാര്‍,സിജു വില്‍സണ്‍, ധര്‍മജന്‍, രാഹുല്‍ രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Kattappanayile Rithwik Roshan Box Office: 14 Days Kerala Collections.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam