»   » കട്ടപ്പനയിലെ ഋത്വിക് റോഷന്‍; കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് പുതിയ റെക്കോര്‍ഡ്

കട്ടപ്പനയിലെ ഋത്വിക് റോഷന്‍; കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് പുതിയ റെക്കോര്‍ഡ്

Posted By: Sanviya
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. നവംബര്‍ 18ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിന്ന് മികച്ച വിജയം നേടുന്നു.

ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ഋത്വിക് റോഷന്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നാണ് ഈ നേട്ടം. കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഏറ്റവും വേഗത്തില്‍ ഒരു കോടി നേടിയ ചിത്രങ്ങളില്‍ നാലാം സ്ഥാനത്താണ് ഹൃത്വിക് റോഷന്‍. തുടര്‍ന്ന് വായിക്കൂ..


100 തിയേറ്ററുകളില്‍

കേരളത്തിലെ നൂറു തിയേറ്ററുകളിലാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ പ്രദര്‍ശനത്തിനെത്തിയത്. നവംബര്‍ 18ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തു.


നിര്‍മാണം

നാഡ് ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബ്ബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജനപ്രിയ നടന്‍ ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


ആദ്യ ദിവസം-കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിവസം 1.15 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.


റെക്കോര്‍ഡ് കളക്ഷന്‍

ഇപ്പോഴിതാ ഏറ്റവും വേഗത്തില്‍ കൊച്ചി മള്‍ട്ടിപ്ലകിസില്‍ നിന്ന് നൂറ് കോടി നേടിയ ചിത്രങ്ങളില്‍ നാലാം സ്ഥാനം നേടിയിരിക്കുകയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. പത്ത് ദിവസംകൊണ്ടാണ് ഋത്വിക് റോഷന്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഒരു കോടി ബോക്‌സോഫിസില്‍ നേടിയത്.


മൂന്ന് ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകന്‍, നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗരാജ്യം, ദുല്‍ഖറിന്റെ ചാര്‍ലി എന്നീ ചിത്രങ്ങളാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഏറ്റവും വേഗത്തില്‍ ഒരു കോടിയ മറ്റ് ചിത്രങ്ങള്‍.


English summary
Kattappanayile Rithwik Roshan collection record.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X