»   » ഹരികുമാര്‍ ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ നായകന്‍

ഹരികുമാര്‍ ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam
Unni Mukundan
സംവിധായകന്‍ ഹരികുമാറിന്റെ പുതിയ ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ നായകനാകുന്നു. കാറ്റും മഴയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നജീം കോയയാണ് നിര്‍വ്വഹിക്കുന്നത്. ഉണ്ണി മുകുന്ദനെകൂടാതെ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാനുഷിക മൂല്യമുളള കഥയായിരിക്കുമെന്നും നജീം പറഞ്ഞു.

ചിത്രത്തിന്റെ മറ്റു താരനിര്‍ണ്ണയങ്ങള്‍ നടക്കുന്നതേയുള്ളൂവെന്നും സിനിമയെപ്പറ്റി കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും നജീം പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തെ തന്നെ ബാധിക്കുമോ എന്ന് സംശയമുള്ളതിനാലാണ് ചിത്രത്തെ പറ്റി കൂടുതല്‍ പറയാത്തതെന്നും നജീം പറഞ്ഞു. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു ബ്രാഹ്മണ യുവാവായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.

ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ബോംബെ മാര്‍ച്ച 12 എന്ന മമ്മുട്ടി ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാളി പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തിയത്. തുടര്‍ന്ന് തത്സമയെ ഒരു പെണ്‍കുട്ടി, മല്ലു സിംഗ്, ഐ ലൗവ് മീ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത്. സായിറോസ് മോഷന്‍ പിക്‌ച്ചേഴ്‌സ്, ലൈന്‍ ഓഫ് കളേഴ്‌സ് എന്നിവയുടെ ബാനറില്‍ സുദീപ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Director Harikumar's next, written by NajimKoyaand starring UnniMukundan and Lal, has been named KattumMazhayum.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam