»   » കാവ്യയുടെ മുന്‍ഭര്‍ത്താവിന് പുനര്‍വിവാഹം

കാവ്യയുടെ മുന്‍ഭര്‍ത്താവിന് പുനര്‍വിവാഹം

Posted By:
Subscribe to Filmibeat Malayalam
Nishal Chandra
കാവ്യ മാധവന്റെ മുന്‍ ഭര്‍ത്താവും കുവൈറ്റില്‍ ബാങ്ക് ഉദ്യോഗസ്ഥനുമായ നിഷാല്‍ ചന്ദ്ര പുനര്‍വിവാഹിതനാകുന്നു. മാവേലിക്കരയില്‍ നിന്നാണ് വധു. മെയ് 13ന് മാവേലിക്കരയില്‍ വച്ചാണ് വിവാഹം നടക്കുക

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി നിഷാലിനൊപ്പം കുവൈത്തിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന കാരണത്താല്‍ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.

തുടര്‍ന്ന് കാവ്യ ഫയല്‍ ചെയ്ത വിവാഹമോചനക്കേസ് ഒന്നരവര്‍ഷത്തോളം നീണ്ടു പോയി. ഇതിനിടയില്‍ മാധ്യമങ്ങളില്‍ ഇവരെക്കുറിച്ചുള്ള വിവാദമായ വാര്‍ത്തകള്‍ വരുകയും നിഷാലിന്റെ കുടുംബം കാവ്യയ്‌ക്കെതിരെ അത്ര സുഖകരമല്ലാത്ത ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ജോലിയില്ലാത്ത നിഷാല്‍ ചന്ദ്ര പണത്തിനുവേണ്ടിയാണ് കാവ്യയെ വിവാഹം ചെയ്തതെന്നും മോശപ്പെട്ട സ്വഭാവക്കാരനാണെന്നും മറ്റുമുള്ള തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. വിവാഹമോചനക്കേസ് മുന്നോട്ടുപോകുന്നതിനിടെ കാവ്യ സ്ത്രീധനപീഡനക്കേസ് കൂടി ഫയല്‍ ചെയ്യുകയും ചെയ്തു. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയാവുകയും കേസ് പിന്‍വലിക്കാനും സംയുക്തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു.

ഇതിനുശേഷം കാവ്യയ്ക്ക് ചലച്ചിത്ര സാങ്കേതകരംഗത്തെ ഒരാളുമായി അടുപ്പമുണ്ടെന്നും ഉടന്‍ വിവാഹം നടക്കുമെന്നുമുള്ള രീതിയില്‍ പലപ്പോഴായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹമല്ല ജീവിതത്തിലെ അവസാനലക്ഷ്യമെന്ന നിലപാടാണ് തനിയ്ക്കുള്ളതെന്നാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കാവ്യ വ്യക്തമാക്കിയത്.

English summary
Kavya Madhavan's ex husband Nishal Chandra to remarry on May 13rd at Mavelikkara.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam