twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡ് പ്രവേശത്തിനൊരുങ്ങി കാവേരി

    By Lakshmi
    |

    ഉദ്യാനപാലകന്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടാണ് കാവേരി നായികയെന്ന നിലയില്‍ മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തിയത്. അതിന് മുമ്പ് ബാലതാരമായി ചില ചിത്രങ്ങളില്‍ കാവേരി അഭിനയിച്ചിട്ടുണ്ട്. മോഡേണ്‍ ഗേള്‍ ആയിട്ടായിരുന്നു ആദ്യ ചിത്രത്തില്‍ കാവേരി എത്തിയതെങ്കിലും പിന്നീട് ഗ്രാമീണ സുന്ദരിയായി പലചിത്രങ്ങളിലും കാവേരി അഭിനയിച്ചു. നീളമുള്ള മുടിയും മനോഹരമായ പുഞ്ചിരിയുമായി എത്തിയ കാവേരിയെ മലയാളം ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വലിയ ഹിറ്റുകളുടെ ഭാഗമാകാന്‍ കാവേരിയ്ക്ക് കഴിഞ്ഞിരുന്നില്ല, ഇതിനിടെ വിവാഹിതയായ താരം ഏറെനാള്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു.

    ഇപ്പോള്‍ കാവേരി ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്. മലയാളത്തിലെ ആദ്യത്തെ ന്യൂജനറേഷന്‍ ചിത്രമായി പരിഗണിക്കപ്പെടുന്ന ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിലൂടെയാണ് കാവേരി സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങുന്നത്. മലയാളം ട്രാഫിക്കില്‍ റോമ ചെയ്ത കഥാപാത്രത്തെയാണ് ഹിന്ദിയില്‍ കാവേരി അവതരിപ്പിക്കുക. കഥാപാത്രത്തിന് ചെറിയ ചില മാറ്റങ്ങള്‍ വരുമെന്നാണ് അറിയുന്നത്.

    മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം കാവേരി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സൂര്യകിരണുമായി കാവേരി പ്രണയത്തിലാവുകയും വിവാഹം കഴിയ്ക്കുകയും ചെയ്തത്.

    ബാലതാരമായി സിനിമയില്‍

    ബോളിവുഡ് പ്രവേശത്തിനൊരുങ്ങി കാവേരി

    1986ല്‍ പുറത്തിറങ്ങിയ അമ്മാനം കിളി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്നീ ചിത്രങ്ങളില്‍ കാവേരി ബാലതാരമായി എത്തിയിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തില്‍ അംബികയുടെ കുട്ടിക്കാലമാണ് കാവേരി അവതരിപ്പിച്ചത്.

    നായികയായി ഉദ്യാനപാലകനില്‍

    ബോളിവുഡ് പ്രവേശത്തിനൊരുങ്ങി കാവേരി

    1996ല്‍ പുറത്തിറങ്ങിയ ഉദ്യാനപാലകന്‍ എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെയാണ് കാവേരി ആദ്യം നായികയായത്.

    ഗുരുവിലെ സ്യമന്തക

    ബോളിവുഡ് പ്രവേശത്തിനൊരുങ്ങി കാവേരി

    രാജീവ് കുമാര്‍ ഒരുക്കിയ ഗുരുവെന്ന ചിത്രത്തില്‍ അന്ധന്മാരുടെ നാട്ടിലെ രാജകുമാരിയായ സ്യമന്തകയായിട്ടാണ് കാവേരി വേഷമിട്ടത്. ഈ ചിത്രത്തിലെ അഭിനയത്തിന് കാവേരിയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്.

    വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും

    ബോളിവുഡ് പ്രവേശത്തിനൊരുങ്ങി കാവേരി


    മണി അന്ധനായ തെരുവുഗായനായി അഭിനയിച്ച് ഹിറ്റാക്കിമാറ്റിയ ഈ ചിത്രത്തില്‍ ലക്ഷ്മിയെന്ന കഥാപാത്രത്തെയാണ് കാവേരി അവതരിപ്പിച്ചത്.

    കന്നഡയില്‍

    ബോളിവുഡ് പ്രവേശത്തിനൊരുങ്ങി കാവേരി

    1999ലാണ് കാവേരി ആദ്യമായി കന്നഡയില്‍ അഭിനയിക്കുന്നത്. സംഭ്രമയാണ് ആദ്യചിത്രം, പിന്നീട് ചൈത്രാഡ ചിഗുരു എന്ന ചിത്രത്തിലും അഭിനയിച്ചു.

    കണ്ണുക്കുള്‍ നിലവിലൂടെ തമിഴില്‍

    ബോളിവുഡ് പ്രവേശത്തിനൊരുങ്ങി കാവേരി

    2000ല്‍ പുറത്തിറങ്ങിയ കണ്ണുക്കുള്‍ നിലവ് എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ കാവേരി അരങ്ങേറ്റം നടത്തിയത്

    തെലുങ്കില്‍

    ബോളിവുഡ് പ്രവേശത്തിനൊരുങ്ങി കാവേരി

    ശേഷുവെന്ന ചിത്രത്തിലൂടെയാണ് തെലുങ്കില്‍ കാവേരി എത്തിയത്. പിന്നീട് തെലുങ്കില്‍ ഒട്ടേറെ ചിത്രങ്ങളില്‍ കാവേരി അഭിനയിച്ചു.

    2005ല്‍ വിവാഹം

    ബോളിവുഡ് പ്രവേശത്തിനൊരുങ്ങി കാവേരി

    പേധ ബാബൂ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് തെലുങ്ക് സംവിധായകനായ സൂര്യകിരണം കാവേരിയും പ്രണയത്തിലായത്. തുടര്‍ന്ന് 2005 മെയ് 1ന് വീട്ടുകാരുടെ സമ്മതത്തോടെ ഇവര്‍ വിവാഹിതരായി.

    കങ്കാരുവിലൂടെ വീണ്ടും

    ബോളിവുഡ് പ്രവേശത്തിനൊരുങ്ങി കാവേരി

    ഏറെനാളത്തെ ഇടവേളയ്ക്കുശേഷം പൃഥ്വിരാജ്, ജയസൂര്യ, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ കങ്കാരുവെന്ന ചിത്രത്തിലൂടെ കാവേരി തിരിച്ചെത്തി.

    ജനകന്‍

    ബോളിവുഡ് പ്രവേശത്തിനൊരുങ്ങി കാവേരി

    2010ല്‍ ഇറങ്ങിയ ജനകന്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ഭാര്യയുടെ വേഷത്തിലാണ് കാവേരി അഭിനയിച്ചത്.

    English summary
    Kaveri is all set to make a comeback on the big screen, that too through a Bollywood film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X