»   » ''താജ് മഹലിനു പുറത്ത് ടാര്‍പ്പായ വിരിച്ചു കെട്ടിയപോലുണ്ട്'';കവി ഉദ്ദേശിച്ചത് ,ട്രെയിലര്‍ കാണൂ..

''താജ് മഹലിനു പുറത്ത് ടാര്‍പ്പായ വിരിച്ചു കെട്ടിയപോലുണ്ട്'';കവി ഉദ്ദേശിച്ചത് ,ട്രെയിലര്‍ കാണൂ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

നവാഗതനായ തോമസ് ലിജു സംവിധാനം ചെയ്യുന്ന കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.നടന്‍ മമ്മുട്ടിയാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ഫേസ് ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. സിനിമയുടെ മൊത്തം ടീമിനും മമ്മുട്ടി ആശംസകള്‍ നേര്‍ന്നു.

ആസിഫ് അലി, ബിജു മേനോന്‍, നരേന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദംസ് വേള്‍ഡ് ഓഫ് ഇമേജിനേഷന്റെ ബാനറില്‍ ആസിഫ് അലിയും സജിന്‍ ജാഫറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

kavi-30-

രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലിജു തോമസ്. കാവാലം ബിജു എന്ന കഥാപാത്രത്തെയാണ്  ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിക്കുന്നത്. മിന്നല്‍ സൈമണ്‍ എന്നതാണ് നരേയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ബിജുമേനോനും ആസിഫ് അലിയും ചേര്‍ന്ന് ഒടുവില്‍ അഭിനയിച്ച ചിത്രം അനുരാഗകരിക്കിന്‍വെള്ളമായിരുന്നു. കവി ഉദ്ദേശിച്ചത് ഒക്ടോബര്‍ എട്ടിനു തിയറ്ററുകളിലെത്തും.

ആസിഫിന്റെ ഫോട്ടോസിനായി...

English summary
avi Uddheshichathu, which has Asif Ali, Biju Menon and Narain in the lead roles is all set to hit the theatres. Reportedly, the film directed by Thomas Liju Thomas, would hit the theatres on October 8, 2016 as a Pooja release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam