»   » ന്യൂജനറേഷന്‍ സിനിമയില്‍ പണിയില്ലാതെ പണികിട്ടിയവര്‍

ന്യൂജനറേഷന്‍ സിനിമയില്‍ പണിയില്ലാതെ പണികിട്ടിയവര്‍

Posted By:
Subscribe to Filmibeat Malayalam

മാറിയ കാലത്തെ ദൃശ്യവത്കരിക്കുന്ന സിനിമയില്‍ നഗരജീവിതങ്ങളെ കുറിച്ചും ആ സംസാകരാങ്ങളെ കുറിച്ചും മാത്രമെ പറയുന്നുള്ളു. നിലവിലെ രീതികള്‍ക്ക് വിപരീതമായി ചിന്തിക്കുന്ന കുറെ ചെറുപ്പക്കാരുടെ കൂട്ടായ്മയായി സിനിമ മാറിക്കഴിഞ്ഞു. അവിടെ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസക്തിയില്ല. പ്രണയവും സൗഹൃദവും മാത്രമാണ് മിക്ക സിനിമകളുടെയും ഇതിവൃത്തം. ഇതോടെ പണിയില്ലാതെ പണികിട്ടിയത് മലയാളത്തിലെ അമ്മ നടിമാര്‍ക്കാണ്.

തന്തയും തള്ളയമില്ലാത്ത സിനിമകളാണ് ന്യൂജനറേഷനെന്ന് പരസ്യമായി വിമര്‍ശിച്ച് അമ്മ നടിമാരായ കവിയൂര്‍ പൊന്നമ്മയും കെപിഎസി ലളിതയും രംഗത്ത് വന്നിരിക്കുകയാണ്. ആദരിക്കല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാത്രമാണ് ഇന്ന് തങ്ങള്‍ ക്ഷണിക്കപ്പെടുന്നത്. അല്ലാതെ സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടാറില്ല.

Kaviyoor Ponnamma and KPAC Lalitha,

തന്നെപ്പോലുള്ള നടികള്‍ക്ക് അമ്മ വേഷങ്ങളില്‍ നിന്ന് മാറി മറ്റ് വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. ചെയ്താലും അത് പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു. ചലച്ചിത്ര സംസ്‌കൃതിക്കു നല്‍കിയ സമഗ്രസംഭാവനകളെ ആദരിച്ച് മാക്ട നല്‍കിയ പരമവിശിഷ്ടാംഗത്വം സ്വീകരിച്ചു സംസാരിക്കുകയായിയിരുന്നു അമ്മ നടി.

തങ്ങളെപ്പോലുള്ള അമ്മ നടിമാരെ ആദരിക്കാന്‍ മാത്രമെ വിളിക്കാറിള്ളൂ എന്ന് കെപിഎസി ലളിതയും കുറ്റപ്പെടുത്തി. അഭിനയിക്കാന്‍ ആരും വിളിക്കാറില്ല, എന്നാല്‍ ഇത്തരം ആദരിക്കലിനൊപ്പം അഭിനയിക്കാനാണ് മാക്ട അംഗങ്ങളായ നിര്‍മാതാക്കളും വിളിക്കുന്നതെന്നാണ് കെപിഎസി ലളിത പറയുന്നത്.

English summary
New generation cinema have no parents said Kaviyoor Ponnamma.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam