»   » ചില ഒളിച്ചുവയ്ക്കലുകളാണ് വലിയ ദാമ്പത്യ ബന്ധങ്ങള്‍ തകര്‍ക്കുന്നത്; കാവ്യ പറയുന്നു

ചില ഒളിച്ചുവയ്ക്കലുകളാണ് വലിയ ദാമ്പത്യ ബന്ധങ്ങള്‍ തകര്‍ക്കുന്നത്; കാവ്യ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഇതിനെ ആരും കാവ്യ മാധവന്റെ വ്യക്തി ജീവിതവുമായി കൂട്ടി വായിക്കേണ്ടതില്ല. കാവ്യ പറഞ്ഞു വരുന്നത് തന്റെ പുതിയ ചിത്രത്തെ കുറിച്ചാണ്. ആകാശ് - വാണി എന്നീ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കഥയാണ് കാവ്യയുടെ പുതിയ ചിത്രമായ ആകാശവാണി. ചിത്രം ഫെബ്രുവരി 19 ന് തിയേറ്ററുകളിലെത്തും.

കാവ്യ മാധവനും വിജയ് ബാബുവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് നവാഗതനായ ഖായിസ് മിലനാണ്. ചില ഒളിച്ചു വയ്ക്കലുകളാണ് വലിയ ദാമ്പത്യങ്ങള്‍ തകരാന്‍ കാരണമെന്ന് കാവ്യ പറയുന്നു, സിനിയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം


ചില ഒളിച്ചുവയ്ക്കലുകളാണ് വലിയ ദാമ്പത്യ ബന്ധങ്ങള്‍ തകര്‍ക്കുന്നത്; കാവ്യ പറയുന്നു

'ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ആരുടെയെങ്കിലും ജീവിതവുമായി ബന്ധം തോന്നിയാല്‍ ആരും പുറത്ത് പറയരുത്' എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സിനിമ സ്‌ക്രീനില്‍ തെളിയുന്നത്. പുറത്ത് പറയാതിരിക്കാന്‍ മാത്രം എന്ത് രഹസ്യമാണെന്ന് ചോദിക്കാം. രഹസ്യമുണ്ട്. ചില ഒളിച്ചുവയ്ക്കലാണ് വലിയ ബന്ധങ്ങള്‍ തകര്‍ത്തു കളയുന്നത്- കാവ്യ പറയുന്നു


ചില ഒളിച്ചുവയ്ക്കലുകളാണ് വലിയ ദാമ്പത്യ ബന്ധങ്ങള്‍ തകര്‍ക്കുന്നത്; കാവ്യ പറയുന്നു

ദാമ്പത്യ പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും നമുക്ക് പുതുമയല്ലാതായിരിക്കുന്നു. പ്രശ്‌നങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല. എല്ലാ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലും സംഭവിയ്ക്കുന്നത് ഒരേ കാര്യമാണ്. 'നീ എന്നെ മനസ്സിലാക്കുന്നില്ല' എന്നതാകും ഏത് ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഡയലോഗ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ പ്രശ്‌നം കൂടുകയും ചെയ്യും. 'ഒന്നിച്ചിരിക്കാന്‍ സമയമില്ല, കുഞ്ഞിനെ നോക്കാന്‍ സമയമില്ല' അങ്ങനെയൊക്കെ പോകും ആത്മഗതം


ചില ഒളിച്ചുവയ്ക്കലുകളാണ് വലിയ ദാമ്പത്യ ബന്ധങ്ങള്‍ തകര്‍ക്കുന്നത്; കാവ്യ പറയുന്നു

ഇത്തരം പ്രശ്‌നങ്ങളാണ് ആകാശ് വാണി എന്ന ചിത്രത്തിലും പറയുന്നത്. വാണി ആയി അഭിനയിക്കാന്‍ തീരുമാനിച്ചതിന് പ്രധാന കാരണം നമുക്ക് പരിചയമുള്ള ചിലത് അതിലുണ്ട് എന്നതാണ്. ഒപ്പം ആ കഥാപാത്രത്തിന്റെ ബോള്‍ഡനസ്സും. ജീവിതത്തെ വളരെ പ്രാക്ടിക്കലായി കാണുന്ന കഥാപാത്രമാണ് വാണി. പക്ഷെ അതിനൊക്കെ അപ്പുറം ചില തലങ്ങളിലേക്ക് കഥ മാറുന്നതാണ് എന്നെ ആകര്‍ഷിച്ചത്


ചില ഒളിച്ചുവയ്ക്കലുകളാണ് വലിയ ദാമ്പത്യ ബന്ധങ്ങള്‍ തകര്‍ക്കുന്നത്; കാവ്യ പറയുന്നു

ജോലിയും സ്വകാര്യ ജീവിതവും ഇത്രയധികം ഇഴചേരുന്ന ഒരു കഥാപാത്രം ഞാന്‍ ചെയ്യുന്നത് ഇതാദ്യമാണ്. വാണിയായി മാറാന്‍ ആദ്യം ബുദ്ധിമുട്ടി. സെറ്റില്‍ എല്ലാവരും വാണി എന്ന് വിളിച്ച് തുടങ്ങിയതോടെയാണ് പൂര്‍ണമായും വാണിയാകാന്‍ കഴിഞ്ഞത്


ചില ഒളിച്ചുവയ്ക്കലുകളാണ് വലിയ ദാമ്പത്യ ബന്ധങ്ങള്‍ തകര്‍ക്കുന്നത്; കാവ്യ പറയുന്നു

വിജയ് ബാബു അടുത്ത സുഹൃത്താണ്. അതും എളുപ്പമാക്കി. എന്നില്‍ നിന്ന് പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരിക്കും വാണി എന്ന് എനിക്കുറപ്പുണ്ട്- കാവ്യ പറഞ്ഞു


English summary
Kavya Madhavan about her new film Akashvani

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam