»   » എന്ത് പ്രശ്‌നം വരുമ്പോഴും തളരാതിരിക്കാന്‍ കുടുംബമെന്ന അടിത്തറയാണ് എന്നെ സഹായിച്ചത്‌

എന്ത് പ്രശ്‌നം വരുമ്പോഴും തളരാതിരിക്കാന്‍ കുടുംബമെന്ന അടിത്തറയാണ് എന്നെ സഹായിച്ചത്‌

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഓണ്‍ലൈന്‍ ഷോപ്പിങ് വമ്പന്മാര്‍ക്കിടയിലെ കാവ്യാ മാധവന്റെ വസ്ത്ര വ്യാപാരമായ, 'ലക്ഷ്യ' പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം കിട്ടിയത് മികച്ച പ്രതികരണമായിരുന്നു. ഇപ്പോഴിതാ കാവ്യയുടെ ലക്ഷ്യയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിടുകയാണ്. ലക്ഷ്യയുടെ നേട്ടങ്ങളിലൂടെ കാവ്യ മനസ് തുറക്കുന്നു.

ലക്ഷ്യ ഇത്രയും വലിയ വിജയമാകാന്‍ കാരണം തന്റെ വീട്ടുകാരുടെ പിന്തുണയാണെന്നാണ് കാവ്യ പറയുന്നത്. അച്ഛനും അമ്മയും ചേട്ടനും, ചേട്ടന്റെ ഭാര്യ റിയയുമൊക്കെ പൂര്‍ണ്ണ മനസ്സോടെയാണ് എപ്പോഴും എന്റെ ഒപ്പം നില്‍ക്കുന്നത്. അത് കാണുമ്പോള്‍ തന്നെ വലിയ സന്തോഷം തോന്നുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ തന്റെ വസ്ത്ര വ്യാപരത്തിന്റെ നേട്ടങ്ങളെ കുറിച്ച് പറഞ്ഞത്.

എന്ത് പ്രശ്‌നം വരുമ്പോഴും തളരാതിരിക്കാന്‍ കുടുംബമെന്ന അടിത്തറയാണ് എന്നെ സഹായിച്ചത്‌

വസ്ത്രങ്ങളുടെ ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുകയെന്ന ആശയം മനസിലിട്ട് ഒരു വര്‍ഷത്തോളം നടന്നു. തന്റെ സഹോദരനായിരുന്നു ഓണ്‍ലൈന്‍ ഷോപ്പിങിന് കുറിച്ച് ആദ്യം എന്നോട് പറയുന്നത്. കേട്ടപ്പോള്‍ ചെറിയ പേടി തോന്നി. പിന്നീട് ഓണ്‍ലൈന്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുകെയും, അതിനോട് ഒരു ആകര്‍ഷണം തോന്നുകെയുമായിരിന്നു. അതിന് ശേഷം താനെടുത്ത തീരുമാനവും കൃത്യമായിരുന്നു- കാവ്യ

എന്ത് പ്രശ്‌നം വരുമ്പോഴും തളരാതിരിക്കാന്‍ കുടുംബമെന്ന അടിത്തറയാണ് എന്നെ സഹായിച്ചത്‌

തനിക്ക് എന്ത് പ്രശ്‌നമുണ്ടായാലും, അവിടെ ഞാന്‍ തളര്‍ന്ന് പോകാതിരിക്കാന്‍ കുടുംബമെന്ന അടിത്തറയാണ് എന്നെ സഹായിച്ചിട്ടുള്ളത്. ഇപ്പോഴിതാ ലക്ഷ്യയ്‌ക്കൊപ്പവും എന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. അത് തന്റെ ഭാഗ്യമെന്നാണ് ഞാന്‍ കരുതുന്നത്. കാവ്യ പറയുന്നു.

എന്ത് പ്രശ്‌നം വരുമ്പോഴും തളരാതിരിക്കാന്‍ കുടുംബമെന്ന അടിത്തറയാണ് എന്നെ സഹായിച്ചത്‌

ഇപ്പോള്‍ പുറത്തിറങ്ങിയാല്‍, സിനിമയെ കുറിച്ച് മാത്രമല്ല, ലക്ഷ്യയെ കുറിച്ചും ആളുകള്‍ക്കെന്നോട് ചോദിക്കാനുണ്ട്. ഒരു സിനിമാതാരമെന്ന രീതിയിലല്ല, അവരുടെ വീട്ടിലെ കൊച്ചുക്കുട്ടിയെ പോലെയാണ് എല്ലാവരും എന്നെ കാണുന്നത്.

എന്ത് പ്രശ്‌നം വരുമ്പോഴും തളരാതിരിക്കാന്‍ കുടുംബമെന്ന അടിത്തറയാണ് എന്നെ സഹായിച്ചത്‌

എല്ലാവരെയും നേരിട്ട് കാണുമ്പോഴും, ലക്ഷ്യയെ കുറിച്ചുള്ള പ്രതികരണം കേള്‍ക്കുമ്പോഴും വളരെയധികം സന്തോഷം തോന്നുണ്ട്.

English summary
now actress Kavya Madhavan’s turn to start an online clothes store.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam