»   » ആരും അറിയാതെ ദിലീപും കാവ്യയും കൊടുങ്ങല്ലൂരിലെത്തി, ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി !!

ആരും അറിയാതെ ദിലീപും കാവ്യയും കൊടുങ്ങല്ലൂരിലെത്തി, ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി !!

Posted By: Rohini
Subscribe to Filmibeat Malayalam

ഇനി ദൈവം തന്നെ രക്ഷ.. ദിലീപും കാവ്യ മാധവനും വേട്ടയാടപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരു കല്യാണം കഴിച്ചാലെങ്കിലും വെറുതെ വിടും എന്ന് കരുതി. ഇപ്പോള്‍ പണ്ടത്തതിലും ക്രൂരമായി, എല്ലാ പരിമിതികളും ലംഘിച്ചുകൊണ്ടാണ് ചിലര്‍ കാവ്യയെയും ദിലീപിനെയും വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ 'മാഡം' പ്രമുഖ നടിയുടെ അമ്മയാണോ, യുവനടിയോട് ആ അമ്മയ്ക്കെന്താണ് ശത്രുത??

ഈ സാഹചര്യത്തില്‍ ഇനി ദൈവം തന്നെ ശരണം... പ്രശ്‌നങ്ങള്‍ തലക്ക് മുകളില്‍ കത്തി നില്‍ക്കുമ്പോള്‍ ദിലീപും കാവ്യ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെത്തി. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പൂജയും വഴിപാടുകളും

പുലര്‍ച്ചെ നാലുമണിയ്ക്ക് നട തുറന്ന ഉടനെയാണ് കാവ്യയും ദിലീപും എത്തിയത്. 28 സ്വര്‍ണ്ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. ശത്രുസംഹാര പുഷ്പാഞ്ജലി അടക്കമുള്ള വഴിപാടുകള്‍ നടത്തിയാണ് അഞ്ച് മണിയോടെ ഇവര്‍ മടങ്ങിയത്.

ആരും ശ്രദ്ധിക്കാതെ വന്നു

മാധ്യമക്കണ്ണുകളെല്ലാം ഇപ്പോള്‍ ദിലീപിലാണ്. ഇവരെ ആരെയും അറിയിക്കാതെയാണ് ദിലീപ് ഭാര്യയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയത്. വടക്കേ നടയില്‍ എത്തിയ ദിലീപും കാവ്യയും ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വഴിപാടുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി മറ്റൊരു കാറില്‍ മടങ്ങി.

ആരെയും അറിയിച്ചില്ല

ദിലീപ് ഇടയ്ക്കിടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ വരാറുണ്ട്. പക്ഷെ മുമ്പൊക്കെ വരുമ്പോള്‍ ക്ഷേത്രത്തിലെ അധികൃതരെ അറിയിക്കാറുണ്ടായിരുന്നു. കാവ്യയുമായുള്ള വിവാഹത്തിന് ശേഷം ആദ്യമായിട്ടാണ് ദിലീപ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തിയത്.

വേട്ടയാടപ്പെടുന്നു

മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം നടന്നതിന് ശേഷമാണ് കാവ്യ മാധവനെയും ദിലീപിനെയും പാപ്പരാസികള്‍ വേട്ടയാടാന്‍ തുടങ്ങിയത്. ദിലീപിന്റെ ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും കാവ്യയുമായുള്ള വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരുന്നു. ഗുരുവായൂരില്‍ വച്ച് കാവ്യയും ദിലീപും വിവാഹിതരായി എന്ന് പത്ര കട്ടിങ്‌സോടെയാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചത്.

ഒടുവില്‍ വിവാഹം

ഒടുവില്‍ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്ന പാപ്പരാസികളെ വരെ ഞെട്ടിച്ചുകൊണ്ട് കാവ്യയും ദിലീപും വിവാഹിതരാകുകയായിരുന്നു. വിവാഹ ദിവസം ദിലീപ് തന്നെ മാധ്യമങ്ങളെ വിളിച്ചു പറഞ്ഞു. സോഷ്യല്‍ മീഡിയ ലൈവില്‍ വന്ന് ആരാധകരെയും അറിയിച്ചു. താന്‍ കാരണം ബലിയാടായ പെണ്‍കുട്ടിയെ മകളുടെ സമ്മതത്തോടെ വിവാഹം ചെയ്യുന്നു എന്നാണ് ദിലീപ് പറഞ്ഞത്.

എന്നിട്ടും അവസാനിച്ചില്ല

എന്നിട്ടും ദിലീപിനും കാവ്യയ്ക്കും നേരയുള്ള ആക്രമണങ്ങള്‍ അവസാനിച്ചില്ല. കാവ്യയെയും ദിലീപിനെയും നൂറ് തവണ വിവാഹം കഴിപ്പിച്ച പാപ്പരാസികള്‍ പോലും വിവാഹത്തെ വിമര്‍ശിച്ചു. അതൊന്നും ഏശുന്നില്ല എന്നായപ്പോള്‍ കാവ്യയും - മകളും യോജിയ്ക്കുന്നില്ല എന്നൊക്കെയുള്ള തരത്തിലായി വ്യാജ വാര്‍ത്തകള്‍.

നടി ആക്രമിയ്ക്കപ്പെട്ട സംഭവം

അപ്പോഴാണ് കൊച്ചിയില്‍ യുവ നടി ആക്രമിയ്ക്കപ്പെട്ടത്. ഒടുവില്‍ ആ കുറ്റം ദിലീപിന്റെ തലയില്‍ വച്ചു കെട്ടാനായി പിന്നെ ശ്രമം. രണ്ട് ദിവസം കൊണ്ട് എല്ലാ വിരലുകളും ദിലീപിലേക്ക് ചൂണ്ടപ്പെട്ടു. പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ട് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ദിലീപ് കേസ് കൊടുത്തു. ഇപ്പോഴിതാ ആ കേസിലേക്ക് കാവ്യയെും വലിച്ചിഴയ്ക്കുന്നു. ഇനിയിപ്പോള്‍ ദൈവമല്ലാതെ രക്ഷയില്ലല്ലോ...

English summary
Kavya Madhavan and Dileep at Kodungallur temple

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X