»   » മഞ്ജു വന്നു പോയി; രാജ്യാന്തര ചലച്ചിത്രമേളയില്‍ കാവ്യയും ദിലീപും ഒന്നിച്ചെത്തും!!

മഞ്ജു വന്നു പോയി; രാജ്യാന്തര ചലച്ചിത്രമേളയില്‍ കാവ്യയും ദിലീപും ഒന്നിച്ചെത്തും!!

Posted By: Rohini
Subscribe to Filmibeat Malayalam

മധുവിധുവൊക്കെ ആഘോഷിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയ കാവ്യ മാധവനും ദിലീപും വിവാഹ ശേഷം ആദ്യത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നു. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. മേളയുടെ ആദ്യ ദിവസം മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നു.

അവരുടെ രഹസ്യബന്ധത്തെ കുറിച്ചൊന്നും ചോദിക്കരുത്, ദിലീപിന് കാവ്യയെ പണ്ടേ ഇഷ്ടമായിരുന്നു; കെപിഎസി ലളിത

സിനിമയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ലോകപ്രസിദ്ധ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് കാവ്യയും ദിലീപും എത്തുന്നത്. തിങ്കളാഴ്ച വൈകുന്നേരം 6.30 ന് ശ്രീ തിയേറ്ററിലാണ് പരിപാടി.

പിന്നെയും പ്രദര്‍ശിപ്പിയ്ക്കും

അടൂറിനെ ആദരിയ്ക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രം പ്രദര്‍ശിപ്പിയ്ക്കും.

പിന്നെയും കാവ്യയും ദിലീപും

പിന്നെയും എന്ന ചിത്രത്തിലാണ് വിവാഹത്തിന് മുമ്പ് കാവ്യയും ദിലീപും ഏറ്റവും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യയും ദിലീപും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

പിന്നെയും എന്ന ചിത്രം

ഏറെ വിവാദമായ സുകുമാരക്കുറുപ്പ് സംഭവത്തെ ആസ്പദമാക്കിയാണ് പിന്നെയും എന്ന ചിത്രമൊരുക്കിയിരിയ്ക്കുന്നത്. കാവ്യയ്ക്കും ദിലീപിനും പുറമെ നെടുമുടി വേണു, കെപിഎസി ലളിത, ഇന്ദ്രന്‍സ്, സുധീര്‍ കരമന, വിജയരാഘവന്‍, നന്ദു, സൃന്ദ അഷബ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തി.

കാവ്യ- ദിലീപ് വിവാഹം

മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നവംബര്‍ 25 നാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് കാവ്യയും ദിലീപും വിവാഹിതരായത്. ഏറെ നാളുകളായി ഇരുവരും വിവാഹിതരാകുന്നു എന്ന ഗോസിപ്പുകള്‍ സജീവമായിരുന്നെങ്കിലും പെട്ടന്നൊരു സുപ്രഭാതത്തില്‍ കാവ്യയും ദിലീപും വിവാഹിതരായത് സിനിമാ ലോകത്തിനു പ്രേക്ഷകര്‍ക്കും ഞെട്ടലായിരുന്നു.

English summary
Kavya Madhavan and Dileep will attend iffk 2016

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam