»   » നാടന്‍ പെണ്‍കുട്ടിയായി കറങ്ങി നടക്കണമെന്ന് കാവ്യ

നാടന്‍ പെണ്‍കുട്ടിയായി കറങ്ങി നടക്കണമെന്ന് കാവ്യ

Posted By:
Subscribe to Filmibeat Malayalam

പ്രശസ്തരാവുകയാണ് പൊതുവേ എല്ലാപേരുടേയും ആഗ്രഹം. പൊതു സ്ഥലങ്ങളില്‍ എത്തിയാല്‍ എല്ലാപേരും ശ്രദ്ധിയ്ക്കുമെങ്കില്‍ ഏറെ സന്തോഷം. ഒപ്പം ഈ പ്രശസ്തി പണമോ അധികാരമോ കൂടി നല്‍കുമെങ്കില്‍ അതിലേറെ സന്തോഷം. ഇതിനായാണ് പലരും രാഷ്ട്രീയത്തിലും സിനിമയിലും എത്തിപ്പെടാനായി അതീവ ശ്രമം നടത്തുന്നത്. എന്നാല്‍ താരമോ ഉന്നത നേതാവോ ആയിക്കഴിഞ്ഞാല്‍ പിന്നെ സ്വകാര്യത ഇല്ലെന്ന് പ്രശ്നമായി.

ഇത്തരത്തൊലൊരു പ്രശ്നം നേരിടുകയാണ് കാവ്യ മാധവന്‍ ഇപ്പോള്‍. പ്രശസ്തി ഒക്കെ കൊള്ളാം. പക്ഷേ ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ ഒന്ന് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല.

ഇത് കാവ്യയുടെ പരാതിയാണോ? ആണെന്ന് തോന്നുന്നില്ല, പക്വത വന്നതിന്റെ ലക്ഷണമായിരിയ്ക്കാം. അച്ഛനമ്മമാര്‍ തന്നെ വളര്‍ത്തിയതിനെക്കുറിച്ചാണ് കാവ്യ മാധവന്‍ മറ്റൊരു അഭിപ്രായം പറഞ്ഞിരിയ്ക്കുന്നത്. ഒപ്പം തന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും.

താരമായതുകൊണ്ട് ഇപ്പോള്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. എല്ലാപേരും തുറിച്ച് നോക്കും. ഈയിടെ കുറേ ദിവസം ഓസ്ത്രേലിയയില്‍ അവധിക്കാലം ചെലവഴിയ്ക്കാന്‍ പോയി. അവിടെ ആരും അറിയാത്ത പെണ്‍കുട്ടിയായി നടന്നപ്പോള്‍ അതീവ സന്തോഷം. എന്തായാലും തിരക്കിനിടയിലും ഇത്തരം യാത്രകള്‍ ഇനി ഒരു പതിവാക്കാനാണ് കാവ്യ മാധവനെന്ന പ്രധാന നായിക നടിയുടെ പദ്ധതി.

കുട്ടിയായിരിയ്ക്കുമ്പോള്‍ തന്നെ താരമായത് തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്നാണ് കാവ്യ ഇപ്പോള്‍ പറയുന്നത്. മാത്രമല്ല കൂട്ടുകാരികളോടൊത്ത് സ്വതന്ത്രമായി കറങ്ങാന്‍ പോലും അമ്മ കാവ്യയെ അനുവദിച്ചിരുന്നില്ലത്രെ.

കുട്ടിക്കാലത്തെ വളരെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കൂട്ടുകാരുടെ വീടുകള്‍ സന്ദര്‍ശിയ്ക്കുക പോലും ചെയ്തിരുന്നില്ല കാവ്യ. ഈയിടെ ഒരു അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം വ്യക്തമാക്കിയത്. എന്തായാലും ബാല്യകാല സുഹൃത്തുക്കളുമായി ഇപ്പോഴും കാവ്യ ബന്ധം പുലര്‍ത്തുന്നുണ്ട്.

English summary
Actress Kavya Madhavan, who started her stint in Mollywood as a child actor, says she lost her independence early in her life because of her celebrity status. She says, she long for a normal life. "I cannot even step out of my house as people would start to stare at me. How I wish to hang out like a normal human being", she sighs.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam