»   » കാവ്യ മാധവന്‍ വിവാഹത്തിനൊരുങ്ങുന്നു?

കാവ്യ മാധവന്‍ വിവാഹത്തിനൊരുങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam

കാവ്യ മാധവന്‍ വീണ്ടും വിവാഹത്തിനൊരുങ്ങുകയാണോ? ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അങ്ങനെ തന്നെ വേണം കരുതാന്‍. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ കാവ്യ മംഗല്യഭാഗ്യത്തിനായുള്ള വഴിപാടുകള്‍ നടത്തി.

കുടുംബസമേതം അത്താഴപൂജയ്ക്ക് ശേഷമാണ് കാവ്യ ക്ഷേത്രത്തില്‍ എത്തിയത്. പ്രദക്ഷിണത്തറയില്‍ നിറദീപം തെളിയിച്ച കാവ്യ രുഗ്മിണീ സ്വയംവരം വഴിപാടും നടത്തിയിട്ടുണ്ട്. വിവാഹഭാഗ്യത്തിനായിട്ടാണ് രുഗ്മിണീ സ്വയംവരെ വഴിപാട് നടത്തുന്നത്. തുലാഭാരം വഴിപാടും നടത്തി കൃഷ്ണനാട്ടവും സ്വയംവരവും ദര്‍ശിച്ചശേഷമായിരുന്നു കാവ്യയും കുടുംബവും ക്ഷേത്രത്തില്‍ നിന്നും മടങ്ങിയത്.

അടുത്തിടെയായി കാവ്യ വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തകള്‍ സജീവമാണ്. ആദ്യ വിവാഹം പ്രശ്‌നമായതോടെ ഇനി വിവാഹം വേണ്ടെന്നായിരുന്നു കാവ്യയുടെ നിലപാട്. എന്നാല്‍ സുഹൃത്തുക്കള്‍ക്കളുടെയും ബന്ധുക്കളുടെയും നിര്‍ബ്ബന്ധത്തിന് വഴങ്ങി കാവ്യ വീണ്ടുമൊരു വിവാഹത്തിന് സമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനിടെ ചലച്ചിത്രരംഗത്ത് സജീവമായ ഒരു അണിയറപ്രവര്‍ത്തകനെ കാവ്യ വിവാഹം കഴിയ്ക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും വന്നു.

English summary
Actress Kavya Madhavan getting ready for Marriage, and she went to Guruvayoor Temple with her family and did offerings for the god

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam