»   » കഴിഞ്ഞ ദിവസം അപ്രത്യക്ഷമായ കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് തിരിച്ചെത്തി!

കഴിഞ്ഞ ദിവസം അപ്രത്യക്ഷമായ കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് തിരിച്ചെത്തി!

By: Teresa John
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് നടക്കുന്ന വിവാദങ്ങള്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിടെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും കാവ്യയുടെ അമ്മ ശ്യാമളയെയും കേസില്‍ ചോദ്യം ചെയ്യാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം കോടികള്‍ വാരിക്കുട്ടിയ താരരാജാവ് മമ്മുട്ടിയോ മോഹന്‍ലാലോ?

ഉടുതുണിയില്ലാതെ പ്രമുഖ നടിയുടെ ഫോട്ടോഷൂട്ട്! ആരാധകരെ ഞെട്ടിച്ച ചിത്രങ്ങളും വീഡിയോയും വൈറല്‍!!!

മുമ്പ് സോഷ്യല്‍ മീഡിയയിലുടെ തന്നെ അധിഷേപിക്കുന്നു എന്ന് പറഞ്ഞ് കാവ്യ മാധവന്‍ പോലീസില്‍ പരാതി നല്‍കിയരുന്നു. എന്നാല്‍ ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത വന്നതിന് പിന്നാലെ കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് പെട്ടെന്ന് കാണാതെ പോയിരുന്നു. എന്നാല്‍ വീണ്ടും പേജ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

കാവ്യയുടെ ഫേസ്ബുക്ക് പേജ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നടി കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് കാണാതെ പോയത്.

തിരിച്ചെത്തിയിരിക്കുന്നു..

പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷിതമായ കാവ്യയുടെ ഫേസ്ബുക്ക് പേജ് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ജൂലൈ 11 നായിരുന്നു കാവ്യയുടെ പേജ് പ്രവര്‍ത്തനരഹിതമല്ലെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്.

കാവ്യയും കേസിലേക്ക്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുരുക്കിലായതനിന് പിന്നാലെ കാവ്യയുടെ നേര്‍ക്കും ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാവ്യയെ ചോദ്യം ചെയ്തതായും മറ്റും വാര്‍ത്ത കൈരളി പീപ്പിള്‍ ടിവി പുറത്ത് വിട്ടിരുന്നു.

ഇന്ന് ചോദ്യം ചെയ്യും

കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി കാവ്യയെയും അമ്മ ശ്യാമളെയും ഇന്ന് പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിലീപിനൊപ്പം കേസില്‍ കാവ്യയും ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ടോ എന്നായിരിക്കും പോലീസ് അന്വേഷിക്കുന്നത്.

കാവ്യയുടെ സ്ഥാപനത്തിലെ പരിശോധന

കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയത് സംബന്ധിച്ച് പരിശോധനകളും മറ്റും മുമ്പ് നടത്തിയിരുന്നു. എന്നാല്‍ അവിടെ നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ദിലീപ് കോടതിയിലേക്ക്

നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ദിലീപിനെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതിനൊപ്പം ദിലീപിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുമെന്നാണ് വാര്‍ത്തകള്‍.

ദൃശ്യങ്ങള്‍

കാവ്യയുടെ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും സമീപത്തുള്ള കടയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കണ്ടെത്തിയിരുന്നത്.

English summary
Kavya Madhavan is back on Facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam