»   » പാടി തകര്‍ക്കാന്‍ കാവ്യയും നിത്യയും

പാടി തകര്‍ക്കാന്‍ കാവ്യയും നിത്യയും

Posted By:
Subscribe to Filmibeat Malayalam

റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനെ കൊണ്ട് പാടിച്ച രതീഷ് വേഗ പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ്. ഇത്തവണ കാവ്യ മാധവനും നിത്യ മേനോനുമാണ് പാടിത്തെളിയാന്‍ എത്തുന്നത്. പാട്ടിനോട് തനിക്കുള്ള താത്പര്യം കാവ്യ മുന്‍പേ വ്യക്തമാക്കിയിട്ടുണ്ട്.

Kavya Madhavan, Nithya Menon

കാവ്യദളങ്ങള്‍ ഗാനങ്ങളോടുള്ള നടിയുടെ കമ്പത്തിന് അടിവരയിടുന്നു. കാവ്യദളങ്ങളുടെ സംവിധായകനായ അനീഷ് ഉപാസനയാണ് മാറ്റിനി എന്ന ചിത്രത്തിലെ ഗാനം പാടാന്‍ കാവ്യയുടെ പേര് നിര്‍ദേശിച്ചത്. രതീഷ് വേഗ സംഗീതം നല്‍കിയ മൗനമായി മനസ്സില്‍ നീറി...എന്നു തുടങ്ങുന്ന ഗാനം പാടിക്കഴിഞ്ഞപ്പോള്‍ ഇത്രയും കാലം മനസ്സില്‍ കൊണ്ടു നടന്ന മോഹം സഫലമായതിന്റെ ആഹ്ലാദത്തിലായിരുന്നു കാവ്യ.

ഏറെ നാളത്തെ പ്രാക്ടീസിന് ശേഷമാണ് പാടാനുള്ള കോണ്‍ഫിഡന്‍സ് നേടിയെടുത്തതെന്നും മലയാളത്തിന്റെ പ്രിയതാരം പറയുന്നു.

വികെ പ്രകാശിന്റെ പോപ്പിന്‍സ് എന്ന ചിത്രത്തില്‍ രതീഷ് വേഗ ഒരുക്കിയ പായസം ഇതു പായസം...എന്ന ഗാനമാണ് നിത്യയുടെ ശബ്ദത്തിലൂടെ പ്രേക്ഷകര്‍ക്ക് കേള്‍ക്കാനാവുക. ബാംഗ്ലൂരിലെ സ്റ്റുഡിയോയില്‍ വച്ച് ഇതിന്റെ റെക്കോര്‍ഡിങ് പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തിന്റെ കന്നഡ പതിപ്പിലും നിത്യ തന്നെയാണ് ഈ ഗാനം പാടിയിരിക്കുന്നത്.

English summary
Now actress Kavya Madhavan and Nithya Menon are stepping over to some serious playback singing too.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam