»   » ചോറ്റാനിക്കരയില്‍ കാവ്യയുടെ മണ്ഡപത്തില്‍പ്പാട്ട്

ചോറ്റാനിക്കരയില്‍ കാവ്യയുടെ മണ്ഡപത്തില്‍പ്പാട്ട്

Posted By:
Subscribe to Filmibeat Malayalam

ചോറ്റാനിക്കര: അഭിഷ്ടകാര്യസിദ്ധിക്കായി ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ കാവ്യമാധവന്റെ വക മണ്ഡപത്തില്‍പ്പാട്ട് വഴിപാട്. വഴിപാട് നടത്താനായി ശനിയാഴ്ച രാവില മുതല്‍ രാത്രി അത്താഴ പൂജവരെ കാവ്യമാധവന്‍ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനാ പൂര്‍വം ക്ഷേത്രത്തിലുണ്ടായിരുന്നു. അത്താഴപൂജയാക്ക് ശേഷമാണ് നടി മടങ്ങിയത്.

ചോറ്റാനിക്കര ദേവിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് മണ്ഡപത്തില്‍പ്പാട്ട് വഴിപാട്. മിക്കപ്പോഴും ചോറ്റാനിക്കര ദേവീക്ഷത്രത്തിലെത്തുന്ന താന്‍ നേരത്തെ തന്നെ ദേവിക്ക് മണ്ഡപത്തില്‍പ്പാട്ട് നടത്തുന്നതിനായി ബക്ക്‌ചെയതതാണെന്നും ഇപ്പോഴാണ് അതിനുള്ള ഭാഗ്യം ലഭിച്ചതെന്നും കാവ്യ പറഞ്ഞു. അച്ഛന്‍ പി മാധവനും അമ്മ ശ്യാമളയ്ക്കുമൊപ്പമാണ് കാവ്യ ക്ഷേത്രത്തിലെത്തിയത്.

Kavya Madhavan

മണ്ഡപത്തില്‍ വഴിപാട് നടത്തുന്നതിനായി 12,000 രൂപ ദേവസ്വത്തില്‍ അടച്ച് നേരത്തെ കാവ്യ ശീട്ടാക്കിയിരുന്നു. മണ്ഡപത്തില്‍പ്പാട്ടിന്റെ ഭാഗമായി ദേവിയെയും ശാസ്താവിനെയും രാവിലെ വാദ്യമേളങ്ങളോടു കൂടി മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് മേല്‍ശാന്തിയുടെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകളും നടന്നു.

അതേ സമയം, കാവ്യ വീണ്ടും വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തകളും സജീവമാണ്. പുനര്‍വിവാഹത്തിനായി നടിയെ വീട്ടില്‍ നിന്ന് നിര്‍ബന്ധിക്കുന്നുണ്ടത്രെ. കാവ്യയ്ക്ക് സിനിമാ മേഖലയില്‍ നിന്നു തന്നെ വരനെ നോക്കിയാലോ എന്നാണ് വീട്ടുകാരുടെ ആലോചന. വിവാഹത്തിനു ശേഷം സിനിമയില്‍ അഭിനയിക്കാന്‍ കാവ്യയ്ക്ക് താല്‍പര്യമില്ല. അതിനിടയില്‍ കുറച്ച് നല്ല വേഷങ്ങള്‍ ചെയ്ത് സിനിമാലോകത്തുനിന്ന് പടിയിറാങ്ങാനാണ് കാവ്യയുടെ ആഗ്രഹം.

English summary
Actress Kavya Madhavan offered on Saturday at Sree Chottanikkara temple.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam