»   » ഇതൊക്കെ എന്ത്.. വിവാദങ്ങള്‍ക്കിടയില്‍ കൂള്‍ ഗായികയായി കാവ്യ മാധവന്‍.. വീഡിയോ കാണൂ

ഇതൊക്കെ എന്ത്.. വിവാദങ്ങള്‍ക്കിടയില്‍ കൂള്‍ ഗായികയായി കാവ്യ മാധവന്‍.. വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ് ദിലീപും ഭാര്യ കാവ്യ മാധവനും. അതിന്റെ പേരില്‍ എന്നും വാര്‍ത്തകളില്‍ നിറയുന്നു. എന്നാല്‍ അതിനിടയില്‍ ഇതാ 'കൂള്‍ ഗായികയായി' കാവ്യ മാധവന്‍ എത്തിയിരിയ്ക്കുന്നു.

ദിലീപ് മദ്യപിച്ച് സെറ്റിലെത്തി... ദേഷ്യം വന്ന കാവ്യ കാറില്‍ കയറിപ്പോയി.. മൂന്ന് ദിവസം മിണ്ടിയില്ല!!

ഹദിയ എന്ന ചിത്രത്തിന് വേണ്ടി കാവ്യ മാധവന്‍ പാടിയ പാട്ട് പുറത്തുവിട്ടു. മാറ്റ്‌നി എന്ന ചിത്രത്തിന് ശേഷം കാവ്യ പിന്നണി ഗായികയായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ.

kavya-singing

'ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ' എന്നു തുടങ്ങുന്ന പാട്ടിന് ഏറ്റവും യോജിച്ചത് കാവ്യയുടെ ശബ്ദം തന്നെയാണ്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത് ശരത്താണ്. ശരത്തേട്ടന്റെ ഒരു പാട്ടു പാടുക തന്റെ സ്വപ്‌നമായിരുന്നു എന്ന് കാവ്യ പറയുന്നു.

നിഷാലും രാഗിണി നന്ദ്വാലുമാണ് ചിത്രത്തിലെ നായികാ - നായകന്മാര്‍. അമീര്‍ നിയാസ്, ലിയോണ ലിയോഷ്, സായികുമാര്‍, അലന്‍സിയര്‍, പ്രദീപ് കോട്ടയം, സജിത മഠത്തില്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

എത്തിക്കല്‍ എന്റര്‍ടൈന്‍മെന്റ് എസ്റ്റാബ്ലിഷിന്റെ ബാനറില്‍ അയൂബ് കേച്ചേരി നിര്‍മിയ്ക്കുന്ന ചിത്രം ജൂലൈ 14 ന് തിയേറ്ററുകളിലെത്തും. ഇപ്പോള്‍ കാവ്യ പാടിയ പാട്ട് കണ്ടുകൊണ്ട് കേള്‍ക്കാം...

English summary
Kavya Madhavan singing for Hadiyya; Watch the video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X