»   » കാവ്യ ദിലീപിനെ കൈവെടിഞ്ഞിട്ടില്ല, ഒടുവില്‍ ദിലീപിനെ കാണാന്‍ മീനാക്ഷിയും കാവ്യയും നേരിട്ടെത്തി!

കാവ്യ ദിലീപിനെ കൈവെടിഞ്ഞിട്ടില്ല, ഒടുവില്‍ ദിലീപിനെ കാണാന്‍ മീനാക്ഷിയും കാവ്യയും നേരിട്ടെത്തി!

Posted By: Teresa John
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ കാവ്യ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും ജയിലിലെത്തിയിരിക്കുകയാണ്. കാവ്യയും മകളും ജയിലിലെത്തുന്നതിന് മുമ്പ് നടനും സംവിധായകനുമായി നാദിര്‍ഷയും ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലില്‍ എത്തിയിരുന്നു.

സ്ത്രീകളോട് നഗ്നതയെ സ്‌നേഹിക്കാന്‍ പ്രമുഖ നടിയുടെ അഭിപ്രായം! സ്ത്രീകളുടെ മറുപടി കണ്ട് ഞെട്ടി നടിയും!

ഇരുപത് മിനുറ്റോളം ഇവര്‍ ദിലീപിനൊപ്പം ജയിലില്‍ ചിലവിട്ടിട്ടാണ് തിരിച്ചു പോയത്. കഴിഞ്ഞ ജൂലൈ 10 നായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ശേഷം മൂന്ന് തവണ ജാമ്യം നിഷേധിച്ച താരം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ദിലീപിനെ കാണാന്‍ അവരെത്തി

ഒടുവില്‍ നടന്‍ ദീലിപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തിയിരിക്കുകയാണ്. ദിലീപ് ജയിലില്‍ ആയതിന് ശേഷം ആദ്യമായിട്ടാണ് കാവ്യ ജയിലിലെത്തുന്നത്.

വിലക്കിയിരുന്നു

തന്നെ കാണാന്‍ ജയിലിലേക്ക് വരരുതെന്ന് മുമ്പ് മീനാക്ഷിയോടും കാവ്യയോടും ദിലീപ് പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരന്‍ അനുപും അമ്മ സരോജിനിയും മുമ്പ് ജയിലില്‍ വന്ന് താരത്തെ കണ്ടിരുന്നു.

നാദിര്‍ഷയും വന്നു

കാവ്യയും മീനാക്ഷിയ്ക്കുമൊപ്പം കാവ്യയുടെ പിതാവ് മാധവനും ജയിലിലെത്തിയിരുന്നു. ഇവര്‍ വരുന്നതിന് മുമ്പ് നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

വീട്ടില്‍ പോകാന്‍ അനുവദിച്ചു

സെപ്റ്റംബര്‍ 3 ന് ദിലീപിന്റെ പിതാവിന്റെ ശ്രാദ്ധ ദിനത്തില്‍ ബലികര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി പോവാന്‍ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു.

ജാമ്യം നിഷേധിക്കപ്പെട്ടു

കഴിഞ്ഞ ജൂലൈ 10 നായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ശേഷം മൂന്ന് തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു.

രാമലീലയുടെ റിലീസ്


ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് അനിശ്ചിതത്തിലായത് രാമലീല എന്ന സിനിമയുടെ റിലീസാണ്. എന്നാല്‍ ഇനി ദിലീപ് പുറത്തിറങ്ങുന്നത് നോക്കി നില്‍ക്കുന്നില്ലെന്നും ഓണം കഴിഞ്ഞ് പിന്നാലെ രാമലീല തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

English summary
Kavya Madhavan visits Dileep in jail.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam