»   » ലൈംഗികത്തൊഴിലാളിയുടെ വേഷം കാവ്യ വേണ്ടെന്നുവച്ചു

ലൈംഗികത്തൊഴിലാളിയുടെ വേഷം കാവ്യ വേണ്ടെന്നുവച്ചു

Posted By:
Subscribe to Filmibeat Malayalam
അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ക്ക് വേണ്ടി എന്ത് ത്യാഗം സഹിയ്ക്കാനും തയ്യാറാവുന്നവരാണ് പൊതുവേ മികച്ച അഭിനേത്രികള്‍. തടികുറയ്ക്കലായാലും അല്‍പം ഗ്ലാമറസ് വേഷങ്ങള്‍ ധരിക്കേണ്ടിവന്നാലുമെല്ലാം നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ക്കായി നടിമാര്‍ വിട്ടുവീഴ്ചകള്‍ ചെയ്യാറുണ്ട്. അതേസമയം ചിലര്‍ എത്ര മികച്ച വേഷങ്ങളാണെങ്കിലും സ്വന്തം രീതികളില്‍ നിന്നും മാറി അത് സ്വീകരിക്കാന്‍ തയ്യാറാവാറുമില്ല. ഇത്തരത്തില്‍ ഒരുകാര്യമാണ് അടുത്തിടെ കാവ്യ മാധവന്‍ വെളിപ്പെടുത്തിയത്.

വളരെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രം തന്നെത്തേടി എത്തിയെന്നും പക്ഷേ അതൊരു ലൈംഗികത്തൊഴിലാളിയുടെ റോള്‍ ആയതുകൊണ്ടുമാത്രം സ്വീകരിച്ചില്ലെന്നുമാണ് കാവ്യ പറയുന്നത്. അടുത്തകാലത്താണത്രേ കാവ്യയെത്തേടി ഈ ഓഫര്‍ വന്നത്. വന്നവര്‍ കഥ പറഞ്ഞുതുടങ്ങിയപ്പോള്‍ തനിയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നും എന്നാല്‍ കഥ പകുതിയോളമായപ്പോള്‍ ആശയക്കുഴപ്പം തോന്നി ചോദിച്ചപ്പോള്‍ മാത്രമാണ് അവര്‍ വേഷം അഭിസാരികയുടേതാണെന്ന് പറഞ്ഞതെന്നും കാവ്യ പറയുന്നു.

കഥ കേട്ടപ്പോള്‍ ചിത്രത്തില്‍ മോശമായ രംഗങ്ങളിലൊന്നും അഭിനയിക്കേണ്ടിവരില്ലെന്നും മനസ്സിലായെന്നും, പക്ഷേ അത്തരത്തിലൊരു റോള്‍ ചെയ്യാന്‍ മനസ്സനുവദിച്ചില്ലെന്നുമാണ് കാവ്യ പറയുന്നത്. പ്രതിഫലമായി എത്രപണം കിട്ടിയാലും എത്ര അഭിനയസാധ്യതയുണ്ടെന്ന് പറഞ്ഞാലും ശരീരം വിറ്റ് ജീവിയ്ക്കുന്ന സ്ത്രീയായി അഭിനയിക്കാന്‍ തനിയ്ക്കുവയ്യെന്നും താരം പറയുന്നു.

English summary
Actress Kavya Madhavan says that she refused a film which is saying story of a sex worker.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam