»   » ചാക്കോച്ചനൊപ്പം വീണ്ടും കാവ്യ

ചാക്കോച്ചനൊപ്പം വീണ്ടും കാവ്യ

Posted By:
Subscribe to Filmibeat Malayalam
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന 'കഥവീടി'ല്‍ കാവ്യ മാധവനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2008ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുക വല്ലപ്പോഴും എന്ന് ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ സോഹന്‍ലാലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിശ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോസ് തോമസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബിജുമേനോന്‍, മാമുക്കോയ, മനോജ് കെ.ജയന്‍, മൈഥിലി, ലാല്‍, സരയു തുടങ്ങി മലയാള സിനിമയിലെ ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന കഥവീട് അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും.

അഭിനയരംഗത്തേയ്ക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ കാവ്യ വളരെ ശ്രദ്ധിച്ചാണ് തന്റെ പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കുന്നത്. നായികാ പ്രാധാന്യമുള്ള ബ്രേക്കിങ് ന്യൂസ് ലൈവ് പൂര്‍ത്തിയാക്കിയ നടി ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്.

English summary
Starring Kunchacko Boban and Kavya Madhavan in the lead, the film will be produced by Jose Thomas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam