»   »  കാവ്യയ്ക്ക് നിന്നുതിരിയാന്‍ നേരമില്ല

കാവ്യയ്ക്ക് നിന്നുതിരിയാന്‍ നേരമില്ല

Posted By:
Subscribe to Filmibeat Malayalam
പുതിയമുഖങ്ങള്‍ ഒരുപാടു വന്നെങ്കിലും മലയാളത്തിലെ താരസുന്ദരിമാരില്‍ ഏറ്റവും തിരക്കുള്ള താരമായി തുടരുകയാണ് കാവ്യമാധവന്‍. ഈ വര്‍ഷം ഇനി കാവ്യയുടേതായി തിയറ്ററുകളഇലെത്തുന്നത് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മമ്മൂട്ടി ചിത്രമായ ബാവുട്ടിയുടെ നാമത്തില്‍ ഒരു കുടുംബിനിയുടെ റോളിലാണ് കാവ്യയെത്തുക. രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ട് കാവ്യയ്ക്ക്.

ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാല്‍ ജോഷി ടീം ഒന്നിയ്ക്കുന്ന ലോക്പാലാണ് കാവ്യയുടെ മറ്റൊരു ചിത്രം. ചിത്രത്തില്‍ ഏറെ ബോള്‍ഡായൊരു കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിയ്ക്കുന്നത്.

ബാവുട്ടിയുടെ നാമത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ കാവ്യയിപ്പോള്‍ ചിത്രത്തില്‍ ഡബിങ് തീര്‍ക്കുന്ന തിരക്കിലാണ്. കാവ്യയുടെ ജന്മദേശമായ നീലേശ്വരം ഭാഷാശൈലിയിലാണ് കാവ്യ ചിത്രത്തില്‍ സംസാരിയ്ക്കുക. ഇത് തീര്‍ത്താലും കാവ്യയ്ക്ക് വെറുതെയിരിക്കാന്‍ നേരമില്ല.. ലോക്പാലിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്കും കാവ്യയ്ക്ക് പോകേണ്ടതുണ്ട്.

ഈ സിനിമകള്‍ക്ക് പുറമെ ദിലീപിന്റെ ചിത്രമുള്‍പ്പെടെ ഒട്ടേറെ പ്രൊജക്ടുകള്‍ കാവ്യയെ തേടിയെത്തിയിട്ടുണ്ട്. തിരക്കഥകള്‍ വായിച്ചുനോക്കി അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നാണ് കാവ്യയുടെ തീരുമാനം.

English summary
Actress Kavya Madhavan is as busy as ever in M-Town.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam