»   » കാവ്യയുടെ ഇംഗ്ലീഷ് പ്രസംഗം നെറ്റില്‍ ഹിറ്റ്

കാവ്യയുടെ ഇംഗ്ലീഷ് പ്രസംഗം നെറ്റില്‍ ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan

സംസാരിക്കുമ്പോള്‍ അമേരിക്കന്‍ സ്ലാങ്ങില്‍ ഇടക്കിടെ ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ ചേര്‍ക്കുകയെന്നത് പുതിയ രീതിയാണ്. അല്‍പസ്വല്‍പം ഫാഷനബിളായ യൂത്ത് പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഇങ്ങനെ സംസാരിച്ചില്ലെങ്കില്‍ അതിലെന്തോ ഒരു കുറവുണ്ടെന്നാണ് പരക്കെ കരുതപ്പെടുന്നത്. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞാല്‍ അത് വലിയ കുറവാണെന്നാണ് എല്ലാവരും കരുതുന്നത്.

സിനിമാ ലോകത്തെ യുവനിടമാരായാലും ഇക്കാര്യത്തില്‍ വ്യത്യാസമില്ല അഭിമുഖങ്ങളിലും മറ്റും മുറി ഇംഗ്ലീഷും മുറി മലയാളവും പുറഞ്ഞ് അവര്‍ സ്‌കോര്‍ ചെയ്തുകളയും. എന്നാല്‍ കാവ്യ മാധവന്‍ ഇക്കാര്യത്തില്‍ വ്യത്യസ്തയാണ്. നല്ല മലയാളത്തില്‍ സംസാരിക്കാനാണ് കാവ്യ കൂടുതലും ശ്രമിക്കാറുള്ളത്. മംഗ്ലീഷില്‍ സംസാരിച്ച് കാവ്യ ആരെയും അരോചകപ്പെടുത്താറില്ല.

എന്നാല്‍ അടുത്തിടെ കാവ്യ എല്ലാവരെയും ഒന്നു ഞെട്ടിച്ചു, ഇംഗ്ലീഷില്‍ പ്രസംഗിച്ചുകളഞ്ഞു താരം. ഈ വീഡിയോ ഇപ്പോള്‍ യുട്യൂബില്‍ ഹിറ്റായിരിക്കുകയാണ്. ദുബയില്‍ നടന്ന ഒരു പരിപാടിയില്‍ കാവ്യ നടത്തിയ ഇംഗ്ലീഷ് പ്രസംഗം എന്ന പേരിലാണ് വീഡിയോ പ്രസിദ്ദീകരിക്കപ്പെട്ടിരിക്കുന്നത്.

തനിയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് മുഖവുരയോടെയാണ് താരം പ്രസംഗം തുടങ്ങിയത്. എഴുതിക്കൊണ്ടുവന്ന ഇംഗ്ലീഷ് പ്രസംഗം കാവ്യ ഭംഗിയായി വായിച്ചുതീര്‍ത്തും. ഇംഗ്ലീഷ് പ്രസംഗം കഴിഞ്ഞ് മലയാളത്തില്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ ഹോ ഇപ്പോഴാണ് ശ്വാസം നേരേവീണത് എന്ന നിഷ്‌കളങ്കമായ കമന്റും പറഞ്ഞ് കാവ്യ സദസിനെ രസിപ്പിക്കുകയും ചെയ്തു.

താന്‍ ഇതുവരെ ഇംഗ്ലീഷില്‍ സംസാരിച്ചിട്ടില്ലെന്നും തെറ്റുണ്ടെങ്കില്‍ ക്ഷമിയ്ക്കണമെന്നും കാവ്യ സദസിനോട് പറയുന്നുമുണ്ട്. എന്തായാലും ഇംഗ്ലീഷ് അറിയില്ലെന്ന് പൊതുവേദിയില്‍ തുറന്നുസമ്മതിച്ച ഒരേയൊരു താരം ഒരുപക്ഷേ കാവ്യയായിരിക്കും.

പലതരത്തിലുള്ള കമന്റുകളാണ് ഈ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലര്‍ കാവ്യയുടെ ശ്രമത്തെ പ്രശംസിയ്ക്കുമ്പോള്‍ മറ്റു ചിലര്‍ വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇതിന്റെയൊക്കെ കാരണമെന്നാണ് അഭിപ്രായപ്പെടുന്നത്.

<center><iframe width="560" height="315" src="http://www.youtube.com/embed/gOmPDYq40II?rel=0" frameborder="0" allowfullscreen></iframe></center>

English summary
Kavya had started her speech saying that this is her first experience and that she is not comfortable speaking in English.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam