twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ക്രിയേറ്റീവ് മീറ്റിങ്ങ്' ആശയവുമായി കായംകുളം കൊച്ചുണ്ണി ടീം! ചിത്രമൊരുക്കിയത് ക്യത്യമായ പ്ലാനിങ്ങോടെ

    By Midhun
    |

    ചരിത്ര പശ്ചാത്തലത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനാവുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് സംവിധായകന്‍ ഒരുക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. കൊച്ചുണ്ണിയുടെ കൂട്ടുകാരനായ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ലാലേട്ടന്‍ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയില്‍ നിവിനും ലാലേട്ടനും ആദ്യമായി ഒന്നിക്കുന്നതു കാണാനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    ചിത്രീകരണം പൂര്‍ത്തിയായ കായംകുളം കൊച്ചുണ്ണി നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. 161 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം വ്യക്തമായ പ്ലാനിങ്ങോടു കൂടിയായിരുന്നു ചിത്രീകരിച്ചിരുന്നത്. സിനിമ ചിത്രീകരിക്കുന്നതിനു മുന്‍പായി ക്രിയേറ്റീവ് മിറ്റീങ്ങ് നടത്തിയായിരുന്നു അണിയറപ്രവര്‍ത്തകര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു നവീന ആശയം നടപ്പിലാക്കിയിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി സിനിമയുടെ ഫേസ്ബുക്ക് പേജിലാണ് ക്രിയേറ്റീവ് മീറ്റിങ്ങിനെക്കുറിച്ചുളള വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.

    ക്രിയേറ്റീവ് മീറ്റിങ്ങ്

    ക്രിയേറ്റീവ് മീറ്റിങ്ങ്

    ഓരോ ചെറിയ ചലനങ്ങള്‍ പോലും കൃത്യമായി ചര്‍ച്ച ചെയ്യുക, അത് എപ്രകാരമാണ് ഷൂട്ട് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക. ഇതെല്ലാം ഒരു സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ടെന്‍ഷന്‍ അടിപ്പിക്കുന്ന വസ്തുതകളാണ്. അവിടെയാണ് ക്രിയേറ്റീവ് മീറ്റിംഗ് എന്ന നവീന ആശയവുമായി കായംകുളം കൊച്ചുണ്ണി ടീം ശ്രദ്ധേയമായത്. തിരക്കഥ എഴുതി തുടങ്ങുന്നതിന് മുന്‍പേ ആര്‍ട്ട്, കോസ്റ്റ്യും, മേക്കപ്പ് എന്നിങ്ങനെ ചിത്രത്തിന്റെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും അവരുടേതായ വിഭാഗങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തുവാന്‍ ഒരു റീസേര്‍ച്ച് വിങ് തന്നെ സജ്ജമാക്കിയിരുന്നു. ഓരോ ഡിപ്പാര്‍ട്ട്‌മെന്റും കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് ഡിപ്പാര്‍ട്ട്മെന്റുകളുടെ തലപ്പത്തുള്ളവര്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് ആഗസ്റ്റ് 5, 6 തീയതികളില്‍ എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരു ക്രിയേറ്റീവ് മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി.

    വ്യക്തമായ പ്ലാനിങ്

    വ്യക്തമായ പ്ലാനിങ്

    ഛായാഗ്രഹണം, സംഘട്ടനം, പ്രോജക്ട് ഡിസൈന്‍ എന്നിങ്ങനെ ഓരോ മേഖലയിലും ഉള്ളവര്‍ അവര്‍ തേടി കണ്ടുപിടിച്ച വിവരങ്ങളുമായി അന്ന് അവിടെയെത്തി. ശ്രീലങ്കയില്‍ ഷൂട്ടിംഗ് നിശ്ചയിച്ച സ്ഥലത്തെ ലൊക്കേഷന്‍ മാനേജര്‍ പോലും സന്നിഹിതനായിരുന്നു എന്നതില്‍ നിന്നും കായംകുളം കൊച്ചുണ്ണിക്കായുള്ള മുന്നൊരുക്കങ്ങള്‍ എത്രയോ വിപുലമായിരുന്നുവെന്ന് തീര്‍ച്ചയായും മനസ്സിലാക്കാം. ഓരോരുത്തരും അവരുടെ കണ്ടുപിടിത്തങ്ങളും ആശയങ്ങളും അവിടെ വെച്ച് പങ്കുവെച്ചു. കൊച്ചുണ്ണി ജീവിച്ച ആ ഒരു കാലഘട്ടം പുനര്‍സൃഷ്ടിക്കുക എന്ന ബുദ്ധിമുട്ടേറിയ പ്രയത്നത്തെ ഏറെ ലഘൂകരിക്കാന്‍ അന്നത്തെ ക്രിയേറ്റീവ് മീറ്റിംഗിന് സാധിച്ചു.

    അന്തിമ തീരുമാനം

    അന്തിമ തീരുമാനം

    അന്ന് അവിടെ വെച്ച് നടന്ന മീറ്റിങ്ങില്‍ എവിടെ, എപ്പോള്‍, എങ്ങനെയെല്ലാം ഷൂട്ട് ചെയ്യാം, മേക്കപ്പ് എങ്ങനെയായിരിക്കണം, കോസ്റ്റ്യും എപ്രകാരമായിരിക്കണം എന്നിങ്ങനെയുള്ള ഓരോ കാര്യങ്ങള്‍ക്കും ഒരു അന്തിമ തീരുമാനം കൈക്കൊള്ളുവാന്‍ സാധിക്കുകയും കൃത്യ സമയത്ത് തന്നെ ചിത്രീകരണം പൂര്‍ത്തീകരിക്കുവാനും സാധിച്ചു. 145 ദിവസത്തെ ഷൂട്ടിംഗാണ് മീറ്റിങ്ങില്‍ തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂലമായ കാലാവസ്ഥയും മറ്റു ചില കാരണങ്ങളാലും 165 ദിവസം ഷൂട്ടിംഗ് നീണ്ടുപോയി. കൊച്ചി, മാംഗ്ലൂര്‍, ഉഡുപ്പി, കഡബ, ഗോവ, പാലക്കാട്, ശ്രീലങ്ക എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

    ആദ്യ സീന്‍ മുതല്‍ ക്ലൈമാക്‌സ് വരെ

    ആദ്യ സീന്‍ മുതല്‍ ക്ലൈമാക്‌സ് വരെ

    ഓരോ ആക്ഷന്‍ രംഗങ്ങള്‍ പോലും കൃത്യമായി ചര്‍ച്ച ചെയ്ത് അന്നത്തെ കാലഘട്ടത്തിനോട് നീതി പുലര്‍ത്തുന്ന സംഘട്ടനരംഗങ്ങള്‍ ഒരുക്കുവാനും സാധിച്ചിട്ടുണ്ട്. ആക്ഷന്‍ സീക്വന്‍സസിനെ പറ്റി ഒരു ഐഡിയയില്‍ എത്താന്‍ കുറച്ച് സമയം വേണ്ടി വന്നു. സംവിധായകനും ആക്ഷന്‍ റീസേര്‍ച്ച് ടീമും 2 മാസത്തോളം മുംബൈയില്‍ താമസിച്ച് സംഘട്ടനരംഗങ്ങള്‍ക്കായി ലളിതമായ ചില സ്റ്റെപ്പുകളിലൂടെ ഷോര്‍ട്ട് ഡിവിഷന്‍ ഒരുക്കി ഒരു സ്റ്റോറിലൈന്‍ തയ്യാറാക്കിയെടുത്തു. അതിന് ശേഷമാണ് സംഘട്ടനരംഗങ്ങള്‍ക്ക് ഒരു പൂര്‍ണമായ ഒരു ആശയം തയ്യാറാക്കിയെടുക്കുവാന്‍ സാധിച്ചത്. രണ്ടു ദിവസത്തെ ക്രിയേറ്റീവ് മീറ്റിംഗ് കഴിഞ്ഞിറങ്ങുമ്പോള്‍ ആദ്യത്തെ സീന്‍ മുതല്‍ ക്ലൈമാക്‌സ് വരെ ഓരോ രംഗവും എങ്ങനെയാണ് ചിത്രീകരിക്കുക എന്നുള്ള ഒരു വ്യക്തമായ ധാരണ ഏവര്‍ക്കും ലഭിച്ചിരുന്നു.

    ലൊക്കേഷന്‍ ചിത്രങ്ങള്‍

    ലൊക്കേഷന്‍ ചിത്രങ്ങള്‍

    ലൊക്കേഷന്റെ ചിത്രങ്ങളുടെ സഹായത്തോടെ ഓരോ രംഗവും എങ്ങനെ ഏത് ആങ്കിളില്‍ നിന്ന് ഷൂട്ട് ചെയ്യും എന്നെല്ലാം ആ മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ 'Previs' എന്ന മലയാളസിനിമയില്‍ ഇന്നോളം ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത നവീന ആശയം വഴി ഓരോ ഡിപ്പാര്‍ട്ട്‌മെന്റിനും വ്യക്തമായ ഒരു ധാരണ ലഭിക്കുകയും ഇത്രയും ബൃഹത്തായ ഒരു ചിത്രം കൃത്യ സമയത്ത് പൂര്‍ത്തീകരിക്കുവാനും സാധിച്ചു.

    കൃത്യമായ രൂപരേഖ

    കൃത്യമായ രൂപരേഖ

    ഓരോ രംഗങ്ങളെ കുറിച്ചും വ്യക്തമായ ഒരു ധാരണ ഏവര്‍ക്കും ലഭിച്ചതിനാല്‍ സംവിധായകന്‍ വിഷ്വലൈസ് ചെയ്തതിനെ അതിന്റെ പൂര്‍ണതയില്‍ ആവിഷ്‌കരിക്കുവാനും ഓരോ ഷോട്ടിലും കൂടുതല്‍ ഇപ്രൂവൈശേഷന്‍ കൊണ്ടുവരുവാന്‍ ഛായാഗ്രാഹകന്‍, ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് എന്നിങ്ങനെയുള്ള എല്ലാവര്‍ക്കും സാധിച്ചു. ഓരോ രംഗത്തിലും അതിലുള്ള അഭിനേതാക്കള്‍, വാഹനങ്ങള്‍, മൃഗങ്ങള്‍ എന്നിങ്ങനെ ഓരോന്നും എവിടെ നില്‍ക്കണം, എന്ത് ചെയ്യണമെന്നെല്ലാം കൃത്യമായ ഒരു രൂപരേഖ ഏവര്‍ക്കും ലഭിച്ചിരുന്നു. മലയാള സിനിമയില്‍ അണിയറയില്‍ ഒരുങ്ങുന്ന ഓരോ ചിത്രങ്ങള്‍ക്കും പിന്തുടരാവുന്ന ഒരു രീതി തന്നെയാണ് ഇത്.

    ഫേസ്ബുക്ക് പോസ്റ്റ്‌

    ഫേസ്ബുക്ക് പോസ്റ്റ്‌

    എലിമിനേഷനിലൂടെ പുറത്തുപോവുന്നതിന് മുന്‍പ് ഡേവിഡ് ജോണ്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്? കാണൂ!എലിമിനേഷനിലൂടെ പുറത്തുപോവുന്നതിന് മുന്‍പ് ഡേവിഡ് ജോണ്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്? കാണൂ!

    കിടുവാണത്രേ കിടു.. ഉദരം നിമിത്തമുള്ള ഓരോ പരിപാടികൾ.. ശൈലന്റെ റിവ്യൂകിടുവാണത്രേ കിടു.. ഉദരം നിമിത്തമുള്ള ഓരോ പരിപാടികൾ.. ശൈലന്റെ റിവ്യൂ

    English summary
    kayamkulam kochuni movie's pre production
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X