Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
കായംകുളം കൊച്ചുണ്ണി വിതരണം ചെയ്യാന്‍ ഇറോസ് ഇന്റര്‍നാഷണല്‍ ഇല്ല, ചിത്രം ഒക്ടോബറില്‍ തിയറ്ററിലേക്ക്!
മലയാളക്കര ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇന്ത്യന്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥ വെള്ളിത്തിരയിലെത്തുമ്പോള്‍ നായകനാകുന്നത് നിവിന്‍ പോളിയാണ്. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ഓണത്തിന് തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പ്രളയക്കെടുതിയേത്തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു.

ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോഗുലം ഗോപാലന് നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഒക്ടോബര്‍ 11ന് തിയറ്ററിലെത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണല്‍ പിന്മാറിയിരിക്കുകയാണ്. പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ഇറോസിന് പകരം ശ്രീ ഗോകുലം മൂവീസ് ആന്റോ ജോസഫ് ഫിലിം കമ്പനിയുമായി ചേര്‍ന്ന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കും.
ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന മലയാള ചിത്രം എന്ന വിശേഷണം പുലിമുരുകനില്‍ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് നാല്പത്തി അഞ്ച് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണി എന്ന ഇതിഹാസത്തിന്റെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് റോഷന് ആന്‍ഡ്രൂസാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇത്തിക്കരപക്കി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അതിഥി വേഷത്തിലുമെത്തുന്നു. വന്‍താരനിരയാല്‍ സമ്പന്നമായ ചിത്രം വരച്ചുകാട്ടുന്നത് 1830 കാലഘട്ടത്തില്‍ കേരളമാണ്. 161 ദിവസങ്ങള്‍ നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിന്റേത്. ചിത്രീകരണത്തിനിടെ നിവിന്‍ പോളിക്കും സംവിധായകന് റോഷന് ആന്‍ഡ്രൂസിനും അപകടം സംഭവിച്ചിരുന്നു. ചിത്രീകരണം പ്രതീക്ഷിച്ചതിലും നീണ്ടുപോകാന്‍ ഈ അപകടങ്ങളും പ്രതികൂലമായി കാലാവസ്ഥയും കാരണമായി.
പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തില്‍ അണിനിരന്നത്. റിലീസ് അടുത്തതോടെ വന്‍ പബ്ലിസിറ്റിയാണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്. പബ്ലിസ്റ്റിയിലും ഏറ്റവും അധികം പണം ചെലവഴിക്കുന്ന ചിത്രമായി കൊച്ചുണ്ണി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയസൂര്യ, കുഞ്ചാക്കോ ബോബന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സ്കൂള്‍ ബസ് ആയിരുന്നു റോഷന് ആന്‍ഡ്രൂസ് ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ബോബി സഞ്ജയ് ആയിരുന്നു തിരക്കഥ.
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്