For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്തവണ ഓണം മമ്മൂക്കയ്ക്ക് തന്നെ! മഴ വില്ലനായതോടെ, കായംകുളം കൊച്ചുണ്ണിയും പടയോട്ടവും റിലീസ് മാറ്റി!

  |

  ഓണത്തിന് നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസിനൊരുങ്ങിയിരുന്നു. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടിയാണ് ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെ സിനിമകളാണ് ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്നത്.

  ഡെറിക് അബ്രഹാമിനൊപ്പം എത്തിയില്ല, ടൊവിനോയുടെ മറഡോണ പിന്നോട്ടേക്ക്! കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

  കായംകുളം കൊച്ചുണ്ണി ആഗസ്റ്റ് പതിനഞ്ചിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് മാറ്റിയിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമകളുടെ റിലീസ് മാറ്റിയിരിക്കുകയാണ്. കേരളത്തില്‍ മാസങ്ങളായി തുടരുന്ന കനത്ത മഴയും വെള്ളൊക്കവുമാണ് സിനിമകളുടെ റിലീസ് മാറ്റാന്‍ കാരണമായിരിക്കുന്നത്.

  ഓണച്ചിത്രങ്ങള്‍

  ഓണച്ചിത്രങ്ങള്‍

  കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. കാലം മാറുന്നതിനനുസരിച്ച് ഓണാഘോഷങ്ങളിലും മാറ്റം വന്നിരുന്നു. ഇപ്പോള്‍ ആഘോഷ ദിവസങ്ങള്‍ സിനിമകള്‍ക്ക് വേണ്ടിയും മാറ്റിവെക്കുന്നവരാണ് മലയാളികള്‍. അതിനാല്‍ അവധി ലക്ഷ്യമാക്കിയാണ് പല സിനിമകളും റിലീസ് തീരുമാനിക്കുന്നത്. ഇത്തവണയും ഓണത്തിന് മുന്നോടിയായി നിരവധി സിനിമകളാണ് റിലീസ് തീരുമാനിച്ചിരുന്നത്. അതില്‍ ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി വരെ ഉണ്ടായിരുന്നു.

  റിലീസ് മാറ്റി

  റിലീസ് മാറ്റി

  ഏറെ നാളുകളായി കേരളം ഇതിനു മുന്‍പ് കാണാത്ത തരത്തിലുള്ള പേമാരിയില്‍ കുടുങ്ങി കിടക്കുകയാണ്. മഴ ശക്തമായതോടെ എല്ലായിടത്തും ഉരുള്‍പൊട്ടല്‍, വെള്ളപൊക്കം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ഇക്കൊല്ലം ഓണം ആഘോഷിക്കേണ്ടന്ന തീരുമാനത്തിലാണ് എല്ലാവരും. ജനജീവിതം ദുരിതത്തിലായതോടെ സിനിമയുടെ കാര്യത്തിലും ഇതേ തീരുമാനം എടുത്തിരിക്കുകയാണ്. ഈ ആഴ്ച റിലീസ് തീരുമാനിച്ചിരുന്ന സിനിമകളുടെയും റിലീസ് മാറ്റിയിരിക്കുകയാണ്.

  കായംകുളം കൊച്ചുണ്ണി

  കായംകുളം കൊച്ചുണ്ണി

  ബിഗ് ബജറ്റിലൊരുക്കുന്ന വിസ്മയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയില്‍ നിവിന്‍ പോളിയാണ് നായകന്‍. ഇത്തിക്കര പക്കിയായി മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓണത്തിന് മുന്നോടിയായി റിലീസ് തീരുമാനിച്ചിരുന്ന കൊച്ചുണ്ണി കുറച്ച് നേരത്തെ എത്തുമെന്ന് പറഞ്ഞിരുന്നു. ഓഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിനോ, ഓഗസ്റ്റ് പതിനെഴിനോ റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും കായംകുളം കൊച്ചുണ്ണിയുടെയും റിലീസ് മാറ്റിയിരിക്കുകയാണ്.

   പടയോട്ടം

  പടയോട്ടം

  ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് പടയോട്ടം. ഓണച്ചിത്രങ്ങളുടെ പട്ടികയിലുള്ള പടയോട്ടം ഗ്യാങ്സ്റ്റര്‍ കോമഡി ഴേണറിലുള്ള ചിത്രമാണ്. നവാഗതനായ റഫീക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്. ചെങ്കല്‍ രഘു എന്ന ഗുണ്ടയുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. ഓഗസ്റ്റ് പതിനെഴിനായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴ വില്ലനായി എത്തിയതിനാല്‍ സിനിമയും റിലീസ് മാറ്റിയിരിക്കുകയാണ്.

  അണിയറ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ...

  മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 17 വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന പടയോട്ടത്തിന്റെ റിലീസ് മാറ്റിവെച്ചതായി അറിക്കുന്നു. പുതുക്കിയ തിയ്യതി ഉടന്‍ അറിയിക്കുന്നതാണ്. സിനിമയുടെ റിലീസ് മാറ്റിയ കാര്യം പറഞ്ഞ് പടയോട്ടത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നതിങ്ങനെയാണ്.

   വരത്തന്‍

  വരത്തന്‍

  ഓണത്തിന് റിലീസ് തീരുമാനിച്ച മറ്റൊരു ചിത്രമാണ് വരത്തന്‍. ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായിക. നടി നസ്രിയ നസിം നിര്‍മാണ പങ്കാളിയായിരിക്കുന്ന ചിത്രം ഓണത്തിന് മുന്നോടിയായിട്ടാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഓഗസ്റ്റ് 22 ആണ് റിലീസ് തീയ്യതി. ഇതില്‍ മാറ്റമുണ്ടോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. മഴ തുടരുകയാണെങ്കില്‍ റിലീസ് മാറ്റേണ്ടി വരുമെന്നാണ് സൂചന.

   ഒരു കുട്ടനാടന്‍ ബ്ലോഗ്

  ഒരു കുട്ടനാടന്‍ ബ്ലോഗ്

  ഓഗസ്റ്റ് 24ന് റിലീസ് തീരുമാനിച്ചിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദനും സഹസംവിധായകന്റെ റോളിലെത്തുന്നുണ്ട്. സിനിമയില്‍ നിന്നും പുറത്ത് വിടുന്ന പാട്ടുകളും ചിത്രങ്ങളും ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കുട്ടനാടന്‍ ബ്ലോഗിന്റെ റിലീസിലും മാറ്റമുണ്ടോ എന്ന കാര്യത്തെ കുറിച്ചും കൂടുതല്‍ വിവരമില്ല.

   തീവണ്ടി

  തീവണ്ടി

  ഈ വര്‍ഷം തുടക്കം മുതല്‍ റിലീസിനെത്തുമെന്ന് പറഞ്ഞ് പറ്റിക്കുന്ന സിനിമയാണ് തീവണ്ടി. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ഫെലിനി ടിപി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ഹിറ്റായിരുന്നു. ഇതോടെ സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു മലയാള സിനിമാപ്രേമികള്‍. ഓഗസ്റ്റ് 24 നാണ് റിലീസ് തീരുമാനിച്ചെങ്കിലും അതേ ദിവസം തീവണ്ടി എത്തുമോ എന്ന കാര്യത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല.

  English summary
  Kayamkulam Kochunni and Padayottam release date changed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X