Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
തമിഴ്നാട്ടിലും റെക്കോര്‍ഡ് സൃഷ്ടിച്ച് കൊച്ചുണ്ണിയുടെ പടയോട്ടം!
Recommended Video

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ പ്രദര്‍ശനത്തിനെത്തിയ കായംകുളം കൊച്ചുണ്ണി രബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് കുതിക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 50 കോടി ക്ലബ്ബിലുള്‍പ്പെടെ ഇടം നേടിയ ചിത്രം കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. കേരളത്തിന് പുറത്തും റെക്കോര്‍ഡുകള്‍ തിരിത്തിക്കുറിക്കുകയാണ് തസ്കര വീരനായ കൊച്ചുണ്ണി.

തമിഴ്നാട്ടിലും ഏറെ ആരാധകരുള്ള നിവിന്‍ പോളിയുടെ ബിഗ് ബജറ്റ് ചിത്രത്തിന് വന്‍സ്വീകരണമായിരുന്നു അവിടെ ലഭിച്ചത്. 2018ലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് ഇതിനോടകം കൊച്ചുണ്ണി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 11 ദിവസം കൊണ്ട് 67.5 ലക്ഷം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. നേരം, ബാംഗ്ലൂര്‍ ഡെയ്സ് ഉള്‍പ്പെടെയുള്ള നിവിന്‍ പോളി ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയിരുന്നു.
ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടി? അദ്ദേഹത്തോട് ചോദിക്കണം! മോഹന്‍ലാലിനെ സമ്മര്‍ദ്ദത്തിലാക്കരുത്!
നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിക്ക് തിരക്കഥ ഒരുക്കിയത് ബോബി സഞ്ജയ് ആണ്. പ്രിയ ആനന്ദ് നായികയായി എത്തിയ ചിത്രത്തില്‍ ഇത്തിക്കര പക്കി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അതിഥി വേഷത്തിലുമെത്തുന്നു. വന്‍താരനിരയാല്‍ സമ്പന്നമായ ചിത്രം വരച്ചുകാട്ടുന്നത് 1830 കാലഘട്ടത്തില്‍ കേരളമാണ്. 161 ദിവസങ്ങള്‍ നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിന്റേത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപലാനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചത്.
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍