»   » പുലിമുരുകന്‍ നൂറ് കോടി എന്ന റെക്കോഡ് നേടാന്‍ കാരണം ടിക്കറ്റ് നിരക്ക് കൂട്ടിയതാണെന്ന് ഗണേഷ് കുമാര്‍

പുലിമുരുകന്‍ നൂറ് കോടി എന്ന റെക്കോഡ് നേടാന്‍ കാരണം ടിക്കറ്റ് നിരക്ക് കൂട്ടിയതാണെന്ന് ഗണേഷ് കുമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമ റിലീസിങും ചിത്രീകരണവും തടഞ്ഞുവച്ച് സമരം നത്തുന്ന സംഘാടകര്‍ക്കെതിരെ നടനും എം എല്‍ എ യുമായ ഗണേഷ് കുമാര്‍. സിനിമാക്കാര്‍ തന്നെയാണ് ഇന്ന് മലയാള സിനിമയില്‍ പ്രതിസന്ധിയുണ്ടാക്കുന്നത് എന്ന് ഗണേഷ് പറയുന്നു.

കഥ കേള്‍ക്കുന്നതിനിടെ ലൊക്കേഷനില്‍ നിന്ന് കോള്‍ വന്നാല്‍ പോവുമെന്ന് പറഞ്ഞു, പക്ഷെ പൃഥ്വിരാജ് പോയില്ല

സിനിമാ വ്യവസായത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. സിനിമ പ്രതിസന്ധിയില്‍ ഇന്ന് (ഡിസംബര്‍ 20) മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ സിനിമ വ്യവസായത്തില്‍ ഇടപെടണമെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.

പലിമുരുകന്റെ റെക്കോഡിന് കാരണം

ടിക്കറ്റ് നിരക്കുകള്‍ 350 മുതല്‍ 500 വരെ ചുമത്തുന്നത് അന്യായമാണ്. പുലിമുരുകന്‍ 100 കോടിയെന്ന റെക്കോഡ് കളക്ഷന്‍ നേടാന്‍ കാരണം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

പ്രതിസന്ധിയ്ക്ക് കാരണം

വീട്ടില്‍ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമാകാര്‍ക്ക്. സിനിമ പച്ച പിടിച്ചു തുടങ്ങുമ്പോള്‍ സമരം നടത്തുക എന്നത് സ്ഥിരമായി എന്നും സിനിമാ വ്യവസായത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ പോലെ ഇവിടെയും ഇതിന് നിയമങ്ങള്‍ കൊണ്ടു വരണം.

ഇന്ന് ചര്‍ച്ച നടക്കുന്നു

തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ന് (ഡിസംബര്‍ 20) മന്ത്രി എകെ ബാലന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പാലക്കാട് വടക്കഞ്ചേരി ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ചര്‍ച്ച പരാജയപ്പെട്ടാല്‍ കോടികളുടെ നഷ്ടം

ഡിസംബര്‍ 16 മുതലുള്ള മലയാളം റിലീസ് മുടങ്ങിയ സാഹചര്യത്തില്‍ സമരം പത്ത് ദിവസത്തിലേറെ നീണ്ടാല്‍ 30 കോടിയിലേറെ നഷ്ടമാണ് സിനിമാ വ്യവസായം നേരിടേണ്ടി വരിക. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍-സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദീഖ്- ജയസൂര്യാ ചിത്രം ഫുക്രി, പൃഥ്വിരാജ് നായകനായ എസ്ര, എന്നീ സിനിമകളുടെ റിലീസാണ് മുടങ്ങിയത്.

English summary
KB Ganesh Kumar against cinema strike

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam