»   » ഗണേഷ്‌കുമാര്‍ നിര്‍മാതാവിന്റെ റോളിലേക്ക്‌

ഗണേഷ്‌കുമാര്‍ നിര്‍മാതാവിന്റെ റോളിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
KB Ganesh Kumar
മന്ത്രി സ്ഥാനം പോയി ഇപ്പോള്‍ എംഎല്‍എ പദവിയും രാജിവയ്ക്കാന്‍ പോകുന്ന ഗണേഷ് കുമാര്‍ സിനിമയില്‍ നിര്‍മാതാവിന്റെ റോളിലൂടെ കൂടുതല്‍ സജീവമാകുന്നു. പ്രിയദര്‍ന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചുകൊണ്ടാണ് ഗണേഷ്‌കുമാര്‍ സിനിമയില്‍ പുതിയൊരു റോള്‍ എടുത്തണിയുന്നത്.

പ്രിയദര്‍ശന്‍ ചിത്രമാകുമ്പോള്‍ നായകന്‍ ആരെന്നു ചോദിക്കേണ്ടതില്ലല്ലോ. അതെ മോഹന്‍ലാല്‍ തന്നെയാണ് ഗണേഷ്‌കുമാര്‍ നിര്‍മാതാവാകുന്ന ചിത്രത്തില്‍ നായകന്‍. ഗീതാഞ്ജലിക്കു ശേഷം പ്രിയന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായിരിക്കും ഇത്.

കെ.ജി. ജോര്‍ജിന്റെ ഇരകളിലൂടെയാണ് ഗണേഷ്‌കുമാര്‍ സിനിമയില്‍ എത്തിയതെങ്കിലും പ്രിയദര്‍ശന്റെ തിരുവനന്തപുരം കൂട്ടായ്മയില്‍ അംഗമായതോടെയാണ് സിനിമയില്‍ സജീവമായത്. പ്രിയന്‍ എടുത്ത മിക്ക ചിത്രങ്ങളിലും നല്ലൊരു വേഷത്തില്‍ ഗണേഷ് ഉണ്ടാകും. ചെപ്പ് എന്നചിത്രത്തില്‍ പ്രധാന വില്ലന്‍ ഗണേഷ് ആയിരുന്നു. ഏറ്റവും ഒടുവില്‍ ചെയ്യുന്ന ഗീതാഞ്ജലിയിലും ഗണേഷ് അഭിനയിക്കുന്നുണ്ട്. ഗണേഷ് മന്ത്രിയാകുന്ന സമയത്തായിരുന്നുപ്രിയന്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പെത്ത് എത്തിയിരുന്നത്.

ഗീതാഞ്ജലിയുടെ സെറ്റില്‍ വച്ചാണ് തനിക്കു ചിത്രം നിര്‍മിക്കാനുള്ള മോഹം ഗണേഷ് പറയുന്നത്. ഉടന്‍ ആ ചിത്രം താന്‍ സംവിധാനം ചെയ്യാമെന്ന് പ്രിയന്‍ ഏറ്റു. അഭിനയിക്കുന്ന കാര്യം ലാലും. പ്രിയദര്‍ശന്റെ ചിത്രത്തില്‍ ഉണ്ടാകുന്ന എല്ലാവരും ഈ ചിത്രത്തിലും ഉണ്ടാകും. പതിവു പ്രിയന്‍ ചിത്രം പോലെ കോമഡി ട്രാക്കില്‍ തന്നെയായിരിക്കും ഈ സിനിമയും നീങ്ങുക. നായികയെ തീരുമാനിച്ചിട്ടില്ല.

രാഷ്ട്രീയത്തില്‍ എന്നും വിവാദ നായകനായ ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ കൂടുതല്‍ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

English summary
Former minister and actor KB Ganesh Kumar producing a Mohan Lal film directed by Priyadarsan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam